ജറുസലേം: ലോകത്താകമാനം കൊറോണ വൈറസ് വ്യാപിപ്പിച്ച ചൈനയെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങി അമേരിക്കയും ഇസ്രയേലും. ചൈനയുടെ എല്ലാ ഉപകരണങ്ങളും നിക്ഷേപങ്ങളും നിരസിക്കുക എന്ന നയമാണ് ഇരു രാജ്യങ്ങളും സ്വീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി ചൈനീസ് കമ്പനിയില്‍ നിന്നുള്ള നിക്ഷേപ ലേലം ഇസ്രയേല്‍ നിരസിച്ചു. 1.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വാട്ടര്‍ ഡെസ്റ്റിനേഷന്‍ പ്രൊജക്ടിനു വന്ന ലേലത്തില്‍ നിന്നാണ് ഇസ്രയേല്‍ പിന്‍മാറിയത്. ഹോം കോങ് കേന്ദ്രീകരിച്ചുള്ള സി.കെ ഹച്ചിസണ്‍ ഹോള്‍ഡിങ്സിന്റെ വാഗ്ദാനമാണ് ഇസ്രയേല്‍ നിരസിച്ചത്.
മെയ് 14 ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊറോണ വ്യാപനത്തിന് ശേഷം ചൈനയുമായുള്ള ഇടപാടുകളെല്ലാം എല്ലാ രാജ്യങ്ങളെയും അപടകടത്തിലാക്കുമെന്ന് പോംപിയോ അന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും ചൈനക്കെതിരെ ഒന്നിച്ച് നീങ്ങാന്‍ ധാരണയായത്.
ആഗോളതലത്തില്‍ ചൈനയ്‌ക്കെതിരെയുളള ശക്തമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അമേരിക്ക നടത്തുന്ന ഈ നീക്കത്തിന് ഇസ്രയേല്‍ പരസ്യ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. സുരക്ഷാ സാങ്കേതിക വിഷയങ്ങളില്‍ ചൈനയെ ഒരുകാരണവശാലും വിശ്വസിക്കരുതെന്ന അമേരിക്കന്‍ പ്രസ്താവനയ്‌ക്ക് ഇസ്രായേല്‍ പിന്തുണ പ്രഖ്യാപിച്ചു.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെയാണ് ശക്തമായ നയപരിപാടികള്‍ വേഗത്തിലാക്കുന്നത്. മെയ് 13ന് ബീജിംഗുമായി ഇസ്രായേല്‍ ഉണ്ടാക്കാനുദ്ദേശിക്കുന്ന പ്രതിരോധ വാണിജ്യ കരാറുകളെപ്പറ്റി പുനര്‍ചിന്തനം വേണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയുടെ ചൈനയോടുള്ള നയം ഇസ്രായേല്‍ ബന്ധത്തിലും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നെതന്യാഹു ഭരണകൂടത്തിന്റെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: