ന്യൂദല്‍ഹി : നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ ജനങ്ങളുടെ ജീവിതത്തിന് ഹാനീകരമായ പകര്‍ച്ചവ്യാധി വ്യാപിപ്പിക്കുന്നതിന് കാരണമായെന്ന് ദല്‍ഹി പോലീസ്. ഇവര്‍ക്കെതിരെ തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദല്‍ഹി സാകേത് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്ത 536 വിദേശികള്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വിസാ ചട്ട ലംഘനം, പകര്‍ച്ച വ്യാധി നിരോധന നിയമ ലംഘനം, നിരോധനാജ്ഞ ലംഘിക്കല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൂന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. സര്‍ക്കാര്‍ നിയന്ത്രണങ്ങളോട് ഇവര്‍ ലാഘവത്തോടെയാണ് പെരുമാറിയത്. അതുവഴി രാജ്യത്തെ ജനങ്ങളുടെ ജീവന് ഹാനികരമായ പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന് ഹേതുവായെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 269ആം വകുപ്പ് പ്രകാരം ഇവര്‍ ശിക്ഷാര്‍ഹരാണെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
ഇത് കൂടാതെ പ്രതികള്‍ ക്വാറന്റൈന് ലംഘനം നടത്തിയെന്നും അതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 271 വകുപ്പ് പ്രകാരമുള്ള ശിക്ഷയും നല്‍കണമെന്നും ദല്‍ഹി പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: