കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേര് കോവിഡ് വിമുക്തരായി. മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് വന്ന എട്ട് പേര്‍ക്കും വിദേശത്ത് നിന്ന് വന്ന ഒരു വനിത ഉള്‍പ്പടെ രണ്ടു പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഡിഎംഒ ഡോ. എ.വി രാംദാസ് അറിയിച്ചു.
മെയ് 17ന് മഹാരാഷ്ട്രയില്‍ നിന്ന് ഒരേ വാഹനത്തില്‍ വന്ന 34 വയസുള്ള വൊര്‍ക്കാടി സ്വദേശി, 40 വയസുള്ള മീഞ്ച സ്വദേശി മുംബൈയില്‍ നിന്ന് വന്ന 22 വയസുള്ള മഞ്ചേശ്വരം സ്വദേശി, 47 വയസുള്ള മംഗല്പാടി സ്വദേശി, 28 വയസുള്ള ചെമ്മനാട് സ്വദേശി എന്നിവര്‍ക്കും മെയ് 23 ന് ഒരേ കാറില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന കാസര്‍കോട് നഗരസഭാ സ്വദേശികളായ 56, 40, 56 വയസുള്ള പുരുഷന്മാര്ക്കും കണ്ണൂര്‍ വിമാനത്താവളം വഴി ഖത്തറില്‍ നിന്ന് വന്ന 33 വയസുള്ള ചെമ്മനാട് സ്വദേശി, യുഎഇയില്‍ നിന്ന് വന്ന 38 വയസുള്ള സ്ത്രീ എന്നിവര്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചിരുന്ന കോടോം ബേളൂര്‍ സ്വദേശിയായ ചക്ക വീണ് പരിക്കേറ്റ് പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 43 കാരന് കോവിഡ് 19 നെഗറ്റീവായി. പരിയാരത്ത് ചികിത്സയിലായിരുന്ന കുമ്പള സ്വദേശിയായ 56 വയസുള്ള ആള്‍ക്കും രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 49 പേരാണ്. വീടുകളില്‍ 2797 പേരും ആശുപത്രികളില്‍ 572 പേരുമുള്‍പ്പെടെ 3369 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 283 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 49 പേരെ സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: