മുക്കം: യുഡിഎഫ് ഭരിക്കുന്ന മുക്കം സര്‍വ്വീസ് സഹകരണ ബാങ്കില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വില കല്പ്പിക്കുന്നില്ലന്നാരോപിച്ച് ഐ ഗ്രൂപ്പ് അംഗങ്ങളായ അഞ്ചു ഡയറക്ടര്‍മാര്‍ ഭരണസമിതി യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി. ലോക്ഡൗണ്‍ സമയത്ത് പിന്‍വലിച്ച കോടതി വ്യവഹാര ചിലവുകള്‍ സംബന്ധിച്ചും സ്റ്റേ നിലനില്‍ക്കെ നിയമന നടപടികള്‍ എടുക്കുന്നതിലും സൂപ്പര്‍ മാര്‍ക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്ന വിഷയങ്ങളടക്കം ഭരണസമിതി യോഗം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍മാര്‍ ഒരാഴ്ചമുമ്പേ കൊടുത്ത കത്ത് പരിഗണനയ്ക്കെടുക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ നിന്ന് അഞ്ച് ഡയറക്ടര്‍മാര്‍ ഇറങ്ങിപ്പോയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 2018 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് കേസ് ഉള്‍പ്പെടെ കോടതി ചെലവ് കാണിച്ച് പിന്വലിച്ചതുക ലക്ഷങ്ങളാണ്. 18 മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് കേസ് നമ്പറുകള്‍ കാണിച്ച് ബാങ്കിന് വേണ്ടി ഒരു കേസിലും ഹാജരാകാത്ത വക്കീലീന്റെ പേരിലും അമ്പതിനായിരം രൂപ പിന്‍വലിച്ചിട്ടുണ്ടന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
സസ്പന്ഷലിരിക്കുന്ന സെക്രട്ടറിയുടെ എന്‍ക്വയറി സിറ്റിങ്, യാത്രാവിലക്ക് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ സമയത്ത് നടത്തി എന്നത് ശരിയാണങ്കില്‍ നിയമലംഘനമാണ്. അന്നേ ദിവസം കോടഞ്ചേരിയില്‍ നിന്ന് മുക്കത്ത് വന്ന് പോയ വക്കീലിന് സിറ്റിങ്ങ് ഫീസ് മുപ്പതിനായിരം രൂപ അനുവദിച്ചതായും കാണുന്നു. യാത്ര മറ്റ് അനുബന്ധ കോടതി ചെലവുകള്‍ ലക്ഷങ്ങളാണ് പിന്‍വലിച്ചതായി കാണിച്ചിരിക്കുന്നതന്നും നേതാക്കള്‍ പറഞ്ഞു.
കേരളാ ഹൈക്കോടതിയില്‍ രണ്ട് കേസുകളില്‍ നിയമനനടപടികള്‍ക്ക് സ്റ്റേ നിലവിലുണ്ട്. ജോയിന്റ് രജിസ്ട്രാര്‍ ഇത് സംബന്ധിച്ച് ഈ മാസം 28ന് തിയ്യതി ഹിയറിങ് നടത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹൈക്കോടതി, ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവ് കാറ്റില്‍ പറത്തി തിരക്കിട്ട് നടത്തുന്ന അനധികൃത നിയമനം കോടതിയലക്ഷ്യമാെണന്നും ബാങ്കിനെതിരെ നടപടികള്‍ വിളിച്ചു വരുത്താന്‍ മാത്രമേ സഹായിക്കുവെന്നും ഡയറക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
ബാങ്കിന്റെ ഇത്തരം നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഐ ഗ്രൂപ്പ് അംഗങ്ങളായ സമീറ കബീര്‍, ഷീന സുധാകരന്, റുബീന ബഷീര്‍, എന്‍.പി. ഷംസുദ്ദിന്, വിശ്വന് എടക്കണ്ടിയില്‍ എന്നിവര്‍ ബഹിഷ്ക്കരിച്ച് ഇറങ്ങി പോയത്. 13 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് എട്ടും ലീഗിന് അഞ്ചും അംഗങ്ങളാണ് ഉള്ളത്. ലീഗിന്റെ അഞ്ച് അംഗങ്ങളും എ ഗ്രൂപ്പിന്റെ മൂന്ന് അംഗങ്ങളും ചേര്‍ന്നാണ് ബാങ്ക് ഭരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: