ഇടുക്കി: എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 3 ലിറ്റര്‍ ചാരായവും 235 ലിറ്റര്‍ കോടയും പിടികൂടി. ചേറ്റുകുഴി ആപ്പില്‍ രാജു(58) എന്നയാളുടെ വീട്ടില്‍ നിന്നാണ് ചാരായം പിടികൂടിയത്. പ്രതിയെ പിടികൂടാനായിട്ടില്ല.
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ സക്വാഡും എക്സൈസ് ഇന്റലിജന്‍സും ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ചാരായം വാറ്റികൊണ്ടിരിക്കുന്നതിനിടെയാണ് കേസ് പിടികൂടിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോമി റ്റി.ജെ, ഓഫീസര്‍മാരായ ബാലന് കെ.ആര്, രാജന് കെ.എന്‍, സേവ്യര്‍ പി.ഡി, രാജ്കുമാര് ബി, പ്രമോദ് എം.പി, അനീഷ് റ്റി.എ, ലീജോ ജോസഫ്, അനൂപ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതി രാജു വീട്ടില്‍ വച്ച് സ്ഥിരമായി ചാരായം വാറ്റി വില്‍പ്പന നടത്തി വന്നിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: