തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പന ഇന്ന് മുതല്‍ പുനരാരംഭിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെയാണ് വില്‍പ്പന നടത്തുന്നത്. ആപ്പിലെ ആശയക്കുഴപ്പം മൂലം പല സ്ഥലങ്ങളും നീണ്ട നിരയുള്ളതായി റിപ്പോര്‍ട്ട് ചെയ്ചിട്ടുണ്ട്.
ബെവ്ക്യു സംബന്ധിച്ച് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാര്‍ ഉണ്ടെന്നും, ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. നിലവില്‍ ബെവ്ക്യൂ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി ബുക്ക് ചെയ്ത് ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ബീവറേജസ് ഔട്‌ലെറ്റ് വഴി മദ്യം വിതരണം ചെയ്യുക.
ടോക്കണ്‍ ലഭിക്കാതെ ബീവറേജസ് ഔട്‌ലെറ്റിന് മുന്നില്‍ കൂട്ടം കൂടി നില്‍ക്കരുത്. ടോക്കണ്‍ ഇല്ലാതെ കൗണ്ടറിന് മുന്നിലെത്തിയാല്‍ കേസടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് പേരില്‍ കൂടുതല്‍ കൗണ്ടറിന് മുന്നില്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ബെവ്ക്യൂ വഴി ബുക്ക് ചെയ്യാന്‍ സാധിച്ചത്. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത് ഇന്നലെ വൈകീട്ട് മുതല്‍ ബുക്ക് ചെയ്യാമെന്നാണ്.
രാവിലെ ആറ് മണി വരെ ബുക്ക് ചെയ്യാം എന്നാല്‍ ആദ്യ ദിനമായ ഇന്ന് ഒമ്പത് മണി വരെ ബുക്ക് ചെയ്യാം. രാവിലെ ആറ് മുതല്‍ രാത്രി പത്തുമണി വരെയാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇതുവരെ സംസ്ഥാനത്ത് ഒരുലക്ഷത്തില്‍ അധികം ആളുകള്‍ ബുക് ചെയ്തു കഴിഞ്ഞു. ഇന്ന് ബുക്ക് ചെയ്തവര്‍ക്ക് ഇന് നാല് ദിവസത്തിന് ശേഷം മാത്രമേ അടുത്തതായി ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം വരെയാണ് ലഭിക്കുക. ബുക്ക് ചെയ്ത് ലഭിച്ച ടോക്കണും ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി, പാസ്പോര്‍ട്ട് എന്നിവയില്‍ എതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി കരുതണം. അനുവദിച്ച സമയം തെറ്റിച്ചാല്‍ അവസരം നഷ്ടമാകും.
ഇത് കൂടാതെ 570 ബാര്‍ ഹോട്ടലുകളിലൂടെയും 291 ബിയറര്‍ പാര്‍ലറിലൂടെയും മദ്യം പാഴ്സലായി നല്‍കുന്നതിനൊപ്പം 301 ബെവ്കോ ഔട്ട് ലെറ്റുകള്‍ക്ക് വഴിയും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റ് വഴിയും മദ്യം വിതരണം ചെയ്യും. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണിലും റെഡ്സോണുകളിലും മദ്യ വില്‍പ്പനയുണ്ടാകില്ല. കൂടാതെ ക്ലബ്ബുകളിലെയും പട്ടാള ക്യാന്റിനിലേയും മദ്യ വിതരണത്തിന് നടപടി ആയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: