പാറശ്ശാല: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് യാതൊരു രേഖകളുമില്ലാതെ കടത്തിയ 7800 ഗ്രാം വെള്ളി ആഭരണങ്ങള്‍ പോലീസ് പിടികൂടി.ഇഞ്ചിവിള ചെക്ക്പോസ്റ്റില്‍ ബാഗുമായി എത്തിയ ആളെ പരിശോധിച്ചപ്പോഴാണ് വെള്ളി ആഭരണങ്ങള്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ആഭരണങ്ങള്‍ കൊണ്ടുവന്ന വിളവങ്കോട് മാലന്വിള വിജയ വിലാസത്തില്‍ വിജയകുമാരന്‍ തമ്പി (52) യെ പിടിച്ചെടുത്ത ആഭരണങ്ങള്‍ സഹിതം അമരവിള ജിഎസ്ടി അധികൃതര്‍ക്ക് കൈമാറി. സേലത്തെ നന്ദിനി ജൂവലറിയുടെ വകയായ വെള്ളി ആഭരണങ്ങള്‍ കേരളത്തിലെ ജൂവലറികളില്‍ കൊടുക്കുന്നതിനായി കൊണ്ടുവന്നതാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
രേഖകളില്ലാതെ കൊണ്ടുവന്ന വെള്ളി ആഭരണങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ നാലു ലക്ഷത്തോളം രൂപ വില കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: