തിരുവനന്തപുരം : കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ ക്വാറന്റൈന് വാസത്തിന് ഫീസ് ഏര്പ്പെടുത്താനുള്ള് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള എല്ലാ ഏര്‍പ്പാടുകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നാണ് നേരത്തെ അറിയിച്ചത്. ഇതിനെതിരെ എഫ്ബി പോസ്റ്റിലൂടെയായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
‘വിവാഹ വാഗ്ദാനം നല്കി കാമുകിയെ രജിസ്റ്റര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷം അച്ഛന് സമ്മതിച്ചില്ല എന്നു പറഞ്ഞു മുങ്ങുന്ന നായകനെ സിനിമയിലേ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ ജീവിതത്തില്‍ കാണുന്നു.’ ഇതായിരുന്നു പ്രവാസി വിഷയത്തിലെ മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലിനെ പരിഹസിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഗള്‍ഫില്‍ നിന്നുള്ള മലയാളികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്നും, ഇവര്‍ക്ക് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായും കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തുകള്‍ പിണറായി വിജന് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം ആയിരുന്നെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഈ നിലപാട് മാറ്റത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളും ട്രോളും ഇറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: