കാഞ്ഞങ്ങാട്: കൊറോണ മഹാമാരിലോകം മുഴുവന്‍ ജനങ്ങളെ വേട്ടയാടി കൊണ്ടിരിക്കുന്ന ഈ സമയത്ത് ഒരു കൈത്താങ്ങായി സ്വര്‍ഗ്ഗീയ ഉമാനാഥ റാവൂജി പുരുഷ സ്വയം സഹായ സംഘത്തിന്റെയും ബിജെപി നെല്ലിക്കാട്ട് ബൂത്ത് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു.
വിതരണോത്ഘാടനം സ്വര്‍ഗ്ഗീയ ഉമാനാഥ റാവുജിയുടെ മകള്‍ പ്രസന്ന ടീച്ചര്‍ നിര്‍വ്വഹിച്ചു. സംഘത്തിന്റെ ട്രഷറര്‍ ബാലന് എ.വിയുടെ അദ്ധ്യഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയംഗം നാരായണ പൊതുവാള്, ബിഎംഎസ് ജില്ലാ ജോയിന്‍ സെക്രട്ടറി കെ.വി.ബാബു, മുന്‍ ബൂത്ത് പ്രസിഡന്റ് പ്രദീപ് കുമാര്‍.സി, സംഘം ഭാരവാഹികളായ അരവിന്ദാക്ഷന്.എന്‍, അജിത്ത് കുമാര്‍ സി, രാജേഷ് പള്ളിവയല്‍, ചന്ദ്രന് മണ്ണടി, പ്രകാശന് ആച്ചമ്മ, മണികണ്ഠന് കെ.വി, സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ബൂത്ത് പ്രസിഡന്റ് അനില്‍കുമാര്‍ സ്വാഗതവും പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: