ഉദുമ: കോവിഡ് 19 എന്ന മഹാമാരി കാരണം ലോകം തന്നെ വിറങ്ങലിച്ച് നില്ക്കുന്ന ഈ കാലത്ത് വീണ്ടും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രവര്‍ത്തനവുമായി മുന്നോട്ട് വന്നിരിക്കയാണ് വള്ളിവയലിലെ ഹേമലത എന്ന വീട്ടമ്മ.
മുന്‍പ് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ വാഴ ഇലകള്‍ നല്‍കിയാണ് ഈ വീട്ടമ്മ ജന നന്മ ചെയ്തതെങ്കില്‍ ഇപ്രാവശ്യം സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ജനങ്ങള്‍ മാസ്ക്ക് ധരിച്ച് വേണം പുറത്തിറങ്ങാന്‍ എന്ന സന്ദേശം ഉള്‍ക്കൊണ്ട് നാലാംവാതുക്കല് ഹരിജന്‍ കോളനിയിലെ മുഴുവന്‍ അന്തേവാസികള്‍ക്കുമുള്ള മാസ്ക്ക് സ്വയം തയ്ച്ച് നല്‍കുകയാണ് ചെയ്തത്.
കോളനിയിലെ മൂപ്പന് ശ്രീ കുട്ടിക്ക് മാസ്ക്കുകള്‍ കൈമാറി സമൂഹത്തിന് തന്നെ മാതൃകയായി. റിട്ടേഡ് ഗ്രാമീണ ബാങ്ക് ജീവനക്കാരന് ഗോപിയുടെ ഭാര്യയാണ് ഈ വീട്ടമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: