ആലപ്പുഴ: നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കാന്‍ എത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ നിത്യവൃത്തിക്കായി കൃഷിപ്പണി ചെയ്യുന്നു. ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കാന്‍ എത്തിയ തൊഴിലാളികളാണ് നിത്യ ചെലവിനായി ബദല്‍ മാര്‍ഗ്ഗം കണ്ടെത്തുന്നത്. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ പച്ചക്കറി, വാഴ ത്തോട്ടങ്ങളില്‍ ഇതരംസസ്ഥാന തൊഴിലാളികള്‍ സജിവമാണ്.
കൂട്ടത്തിലുള്ളവര്‍ സ്വദേശത്തേയ്ക്ക് മടങ്ങിയെങ്കിലും ഏതാനും ചിലര്‍ ഇവിടെ കഴിച്ചുകൂട്ടുകയായിരുന്നു. അന്നം തന്ന നാടിനെ മറന്ന് സ്വദേശത്തേയ്ക്ക് പാലായനം ചെയ്യാന്‍ ഇവര്‍ തയ്യാറായില്ല. കൃഷിപ്പണി ഏറ്റെടുത്തതോടെ ഗ്രാമീണ മേഖലില്‍ വാഴ, പച്ചക്കറി കൃഷി ഇറക്കിയ കര്‍ഷകര്‍ക്കും ഇവര്‍ താങ്ങായി മാറി.
ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കം സമൂഹ അടുക്കളയില്‍ നിന്ന് തുടക്കത്തില്‍ ഭക്ഷണം വിതരണം ചെയ്തിരുന്നെങ്കിലും, ഇപ്പോള്‍ പ്രവര്‍ത്തനം സജീവമല്ല, പലയിടങ്ങളിലും സമൂഹഅടുക്കളയുടെ പ്രവര്‍ത്തനം പേരിന് മാത്രമാണ്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മേല്‍ ബാദ്ധ്യത മുഴുവന്‍ അടിച്ചേല്‍പ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തികള്‍ വ്യാപകമാകണമെങ്കില്‍ ഇനിയും ദിവസങ്ങളെടുക്കും. ഈ സാഹചര്യത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ജീവിത മാര്‍ഗത്തിനായി കൃഷിപ്പണിയില്‍ സജീവമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: