തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിന് അനുമതി ലഭിച്ചതിന് പിന്നാലെ പുതിയ നിബന്ധനകളുമായി ബാറുടമകൾ രംഗത്ത്. സംസ്ഥാനത്ത് ബാറുകള്‍ വഴിയുളള മദ്യവില്‍പ്പന നഷ്ടക്കച്ചവടമാണെന്ന് ഇവർ പറയുന്നു.
30 കോടി രൂപയുടെ ബിയര്‍ ബാറുടമകളുടെ കൈവശമുണ്ട്. ഇവയുടെ കാലാവധി ജൂണില്‍ അവസാനിക്കും. അതിനാലാണ് ബാര്‍ വഴിയുളള കച്ചവടത്തിന് സമ്മതിച്ചതെന്നും ഉടമകള്‍ പറയുന്നു. വില്‍പ്പന തുടരണമെങ്കില്‍ നികുതിയിളവ് വേണം.ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കണം. ലൈസന്‍സ് ഫീസും കുറയ്‌ക്കണം. അല്ലെങ്കില്‍ ആദ്യഘട്ട വില്‍പ്പനക്കുശേഷം ബാറുമടമകള്‍ക്ക് പിന്‍മാറേണ്ടിവരുമെന്നും ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതല്‍ മദ്യം വാങ്ങാന്‍ സാധിക്കും. ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: