കണ്ണൂര്‍: റിമാന്‍ഡ് തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂരിലെ ജയിലുകളും പോലീസ് സ്റ്റേഷനുകളും കോടതികളും അതീവ ജാഗ്രതയിൽ. റിമാന്‍ഡ് തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂരിലെ ജയിലുകളും പോലീസ് സ്റ്റേഷനുകളും കോടതികളും അതീവ ജാഗ്രതയിലാണ്. തടവുകാരുടെ പരിശോധന ഫലം പൊസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂര്‍ സബ് ജയില്‍ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം.
കൊവിഡ് പരിശോധന നടത്തിയ ശേഷമാണ് പ്രതികളെ കോടതിയിലും ജയിലിലും എത്തിക്കുന്നതെങ്കിലും, പരിശോധനയുടെ ഫലം വരുന്നത് ഇവര്‍ കോടതിയിലും ജയിലിലും എത്തിയശേഷമാണ്. പുതിയതായി റിമാന്റിലെത്തുന്ന തടവുകാരെ, പരിശോധനാഫലം വരുന്നതുവരെ പാര്‍പ്പിക്കാനാണ് ജില്ലയില്‍ കണ്ണൂര്‍ സബ് ജയില്‍ ഉപയോഗിച്ചിരുന്നത്.
പരിശോധനാഫലം നെഗറ്റീവാകുന്നവരെ സ്‌പെഷല്‍ സബ് ജയിലിലേക്കാണ് അയച്ചിരുന്നത്. സബ് ജയിലില്‍ നിലവില്‍ 12 തടവുകാരാണ് ഉണ്ടായിരുന്നത്. അതേസമയം പ്രതികള്‍ക്ക് രോഗം ബാധിച്ചത് എവിടെനിന്നാണെന്നു കണ്ടെത്താന്‍ കഴിയാത്തത് ആശങ്ക കൂടാനും ഇടയായിട്ടുണ്ട്.
ജില്ലയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറും എസ്‌ഐയുമടക്കം കണ്ണപുരം സ്റ്റേഷനിലെ 27 പോലീസുകാര്‍ ക്വാറന്റീനില്‍ പോയതോടെ സ്റ്റേഷന്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: