കോഴിക്കോട്: മത്സ്യ ലഭ്യതക്കുറവ് മൂലം മാസങ്ങളായി ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ മഹാമാരിയുടെ ദുരന്തകാലത്തും പാടെ അവഗണിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാപക പ്രതിഷേധം. ട്രോളിംഗ് നിരോധന കാലയളവില്‍ 10,000 രൂപ അനുവദിക്കുക, കടല്‍ ക്ഷോഭം മൂലം നാശനഷ്ടം സംഭവിച്ച മത്സ്യബന്ധനയാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കോവിഡ് 19ന്റെ ഭാഗമായി പ്രഖ്യാപിച്ച ധനസഹായം ക്ഷേമനിധിയില്‍ അംഗമായ മുഴുവന്‍ തൊഴിലാളികള്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
കോഴിക്കോട് ഫിഷറീസ് ഡിഡി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് എന്‍.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് താലൂക്ക് സെക്രട്ടറി ഭാര്ഗവന്, സുധീര്‍ കണ്ണന്‍കടവ്, ഷീബ അശോകന്, റീന, കെ. മാലിനി തുടങ്ങിയവര്‍ നേതൃതം നല്കി
ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറ്കടറുടെ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം മഹിള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അശ്വതി സുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ എ. കരുണാകരന് മാറാട്, എം. മണി, കെ. ശിവദാസന്‍, ടി. സുജിത്ത് എന്നിവര്‍ നേതൃത്വം നല്കി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നിവേദനം നല്കി.
പുതിയാപ്പ ഹാര്‍ബര്‍ എക്സി. സബ് ഡിവിഷന് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം വനിതാ അദ്ധ്യക്ഷ സി.പി. അരുന്ധതീ മാധവന് ഉദ്ഘാടനം ചെയ്തു. ആശാ ജനാര്ദ്ദനന്, ജയശ്രീ രത്നാകരന്, രാജാമണി എലത്തുര്‍, അനൂപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: