പഴയങ്ങാടി: വനിത പോലിസ് ഉദ്യോഗസ്ഥയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ കണ്ണപുരം പോലിസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയ പ്രതിക്ക് കോവിഡ്. കേസുമായി ബന്ധപ്പെട്ട കണ്ണപുരം ഇടക്കേപുറം സ്വദേശികളായ രണ്ടു പേരെയാണ് കണ്ണപുരം പോലീസ് 23 ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരുന്നു. റിമാന്റിന് മുമ്പ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. വൈദ്യ പരിശോധനയുടെ ഫലം ഇന്നലെ വന്നതോടെയാണ് ഇടക്കേപ്പുറത്തേകരാറുകാരനായ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചത്. നിരവധി അന്യസംസ്ഥാന തൊഴിലാളികളെയും സ്വദേശികളെയും വെച്ച് ജോലി നടത്തുന്ന കരാറുകാരന് മറ്റ് സ്ഥലങ്ങളില്‍ പോയിട്ടില്ല എന്ന വിവരമാണ് പോലിസ് നല്‍കുന്നത്.
ഇദ്ദേഹത്തിന് എവിടെ നിന്ന് അസുഖം പിടിപെട്ടുവെന്നതും ദൂരൂഹമാണ്. രണ്ട് ദിവസമായി കണ്ണപുരം പോലിസ് സ്റ്റേഷനില്‍ ജോലി നിര്വ്വഹിച്ചുവരുന്നതായ 26 പോലിസ് ഉദ്യോഗസ്ഥരോട് ക്വാറന്റയിനില്‍ പോകാനാണ് മേലധികാരികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കണ്ണപുരം സ്റ്റേഷനുമായി ബന്ധപെട്ട് പ്രവര്‍ത്തിച്ച പഴയങ്ങാടി സിഐ രാജേഷും കോറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ കരാറുകാരനുമായി അടുത്ത് ഇടപഴകിയ ഇവരുടെ ജീവനക്കാരായ അഞ്ച് പേരും സ്വമേധയാ കോറന്റൈനില്‍ പോയിരിക്കുകയാണ്. സ്റ്റേഷനും പരിസരവും കണ്ണൂരില്‍ നിന്ന് ഫയര്‍ഫോഴ്സും സംഘവും എത്തി അണുനശികരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: