കോഴിക്കോട്: കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ധര്‍മ്മടം ബീച്ച് റിസോര്‍ട്ടിന് സമീപം ഫര്‍സാന മന്‍സിലില്‍ ആയിഷ(62)യാണ് മരിച്ചത്. സംസ്ഥാനത്ത് ഇതോടെ കോവിഡ് മരണം ആറായി. ഇവര്‍ക്ക് കോവിഡ് ബാധ എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തതയില്ല. ഭര്‍ത്താവിനും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പക്ഷാഘാതത്തിന് തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്ന ഇവരെ മെയ് 18നാണ് കോഴിക്കോട്ടെ മൈത്രി ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വൈറല്‍ ന്യൂമോണിയ ഗുരുതരമായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: