കണ്ണൂര്‍: പഴയ വസ്തുക്കളുടെ (ആക്രി) ശേഖരണത്തിന് യുവജന സംഘടനയായ ഡിവൈഎഫ്ഐ നേരിട്ടിറങ്ങിയതോടെ ഉപജീവന മാര്‍ഗ്ഗം നഷ്ടമായി വഴിയാധാരമാകുന്നത് ആയിരങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് വേണ്ടി ആക്രി സാധനങ്ങള്‍ സമാഹരിക്കുന്നുവെന്ന അവകാശവാദത്തില്‍ സൗജന്യമായാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആക്രി സാധനങ്ങള്‍ സംഘടിപ്പിക്കുന്നത്.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട് വീടുകളിലാണ്. ലോക് ഡൗണ്‍ മാറിയതിന് ശേഷം ജോലി ആരംഭിക്കാമെന്ന ഇവരുടെ പ്രതീക്ഷകളെ പൂര്‍ണ്ണമായും തകര്‍ക്കുന്ന നീക്കമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. മറ്റെല്ലാ തൊഴില്‍ മേഖലകളും സജീവമായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആക്രി സാധനങ്ങള്‍ സമാഹരിക്കുന്നവര്‍ക്ക് ഈ മേഖലയില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ സാധിക്കാതെ വരും.
പ്രധാനമായും തമിഴ്നാട് സ്വദേശികളാണ് വര്‍ഷങ്ങളായി കേരളത്തില്‍ ആക്രി സാധനങ്ങള്‍ സമാഹരിക്കുന്നത്. നിരവധി വര്‍ഷങ്ങളായി കേരളത്തില്‍ കുടുംബ സമേതം താമസമാക്കിയ ഇവരുടെ മക്കള്‍ പഠിക്കുന്നത് കേരളത്തിലെ സ്കൂളുകളിലാണ്. ലോക് ഡൗണ്‍ കഴിഞ്ഞ് സ്കൂള്‍ തുറന്നാലും മക്കളെ സ്കൂളുകളില്‍ ചേര്‍ക്കാനും പുസ്തകം വാങ്ങാനും സാധിക്കുമോ എന്ന ആശങ്കയിലാണ് ഭൂരിപക്ഷം പേരും. വാടക കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും പണം കണ്ടെത്താനാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
ലോക്ഡൗണില്‍ ഇളവനുവദിച്ചതിന് ശേഷം പലരും തമിഴ്നാട്ടിലേക്ക് പോയിരിക്കുകയാണ്. തിരികെ കേരളത്തിലേക്ക് വന്നാലും തൊഴില്‍ നഷ്ടവും പ്രതിസന്ധികളുമാണ് അവരെ കാത്തിരിക്കുന്നത്. ഇതര സംസ്ഥാനത്തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് ഓമനപ്പേരിട്ട് വിളിക്കുമ്പോഴും അടിസ്ഥാനപരമായി അവരുടെ തൊഴില്‍ മേഖലയെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: