ന്യൂദല്‍ഹി: ഇന്ത്യയില്‍ ആകെ 57,720 പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3280 പേര് രോഗമുക്തി നേടി. രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയര്‍ന്ന് 41.57 ശതമാനമായിട്ടുണ്ട്.
ഇന്ത്യയില്‍ 1,38,845 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ 77,103 പേരാണ് ചികില്‍സയിലുള്ളത്.
പ്രതിദിനം 3 ലക്ഷത്തിലധികം പി.പി.ഇ.കിറ്റുകളും എന്‍.95 മാസ്കുകളും നിര്‍മ്മിക്കാവുന്ന തരത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര ശേഷി വര്‍ദ്ധിക്കുകയും ചെയ്തു.സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും ഏകദേശം 111.08 ലക്ഷം എന്‍-95 മാസ്കുകളും 74.48 ലക്ഷം പേഴ്സണല്‍ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളും (പി.പി.ഇ.) ഇതുവരെ നല്‍കിക്കഴിഞ്ഞു.
പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് (പി.പി.ഇ.) കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം നിര്‍ദേശിക്കുന്ന എട്ടു ലാബുകളിലൊന്നില്‍ പരിശോധിച്ച് അംഗീകാരം ലഭിച്ചതിനു ശേഷമാണ് എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ് (എച്ച്എല്‍എല്‍) നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും പിപിഇ കിറ്റുകള്‍ സംഭരിക്കുന്നത്.ആരോഗ്യ മന്ത്രാലയത്തിന്റെ സാങ്കേതിക സമിതി (ജെ.എം.ജി) നിര്‍ദേശിക്കുന്ന പരിശോധനയില്‍ ഉല്‍പ്പന്നങ്ങള്‍ യോഗ്യത നേടിയിരിക്കണം.
ഇത് കൂടാതെ, നിശ്ചയിക്കപ്പെട്ട പ്രോട്ടോകോള്‍ അനുസരിച്ചുള്ള ക്രമരഹിത പരിശോധനയിലൂടെ (റാന്‍ഡം ടെസ്റ്റ് )കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കുകയും , പരിശോധനയില്‍ പരാജയപ്പെടുന്ന കമ്പനികളെ അയോഗ്യരാക്കുകയും ചെയ്യും.
സ്വന്തം നിലയില്‍ കിറ്റുകള്‍ സംഭരിക്കുന്ന സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍,കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള ലാബുകളില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ലാബുകളിലെ പരിശോധനയില്‍ യോഗ്യത നേടിയ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളെ കേന്ദ്ര സര്‍ക്കാരിന്റെ ഇ-മാര്ക്കറ്റ്പ്ലെയ്സില് (GeM) ഉള്‍പ്പെടുത്തും. ടെസ്റ്റുകളില്‍ യോഗ്യത നേടിയ നിര്‍മ്മാതാക്കളുടെ വിവരങ്ങള്‍ ടെക്സ്റ്റൈല്‍സ് മന്ത്രാലയം വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: