തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉംപൂൻ ചുഴലിക്കാറ്റിന്റെ അവസരത്തില്‍ തിരുവനന്തപുരത്ത് ശക്തമായ മഴപെയ്തപ്പോള്‍ സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കാതെ അരുവിക്കര ഡാം തുറന്നുവിട്ടതുകൊണ്ട് ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഓ.രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ഡാം പെട്ടെന്ന് തുറന്നുവിടാന്‍ എടുത്ത തീരുമാനം ഉദ്യോഗസ്ഥന്‍മാര്‍ മാത്രമാണ് അറിഞ്ഞിരുന്നത്. ഡാം തുറന്നു വിട്ടതോടെ കിള്ളിയാറിലും കരമനയാറിലും ജലനിരപ്പുഉയര്‍ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതുകൊണ്ട് ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടടങ്ങള്‍ കണക്കാക്കി തത്തുല്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭാവിയില്‍ ഈ രീതിയിലുള്ള നടപടികള്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച് മാത്രമേ നടപ്പാക്കാന്‍ പാടുള്ളു എന്നദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: