തിരുവനന്തപുരം:ആലുവ മണപ്പുറത്ത് സിനിമ സെറ്റ് പൊളിച്ച സംഭവത്തിന് സര്‍ക്കാരിന്റെ ഒത്താശ ഉണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് കുര്യന് സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേര്‍ക്ക് ഇത് ചെയ്യാന്‍ സാധിക്കില്ല. പൊളിച്ചു അവര്‍ തന്നെ ഫോട്ടോയെടുത്ത് അതു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത വരുന്നു മുഖ്യമന്ത്രിതന്നെ പ്രതികരിക്കുന്നു അതിനുശേഷം പ്രതികളെ അറസ്റ്റ് ചെയ്യുന്നു ഇതിന് പിന്നിലെ നാടകം വ്യക്തമാണ്. ഈ സംഘടന സര്‍ക്കാരിന്റെയും സിപിഎം ന്റെയും ചട്ടുകമാണെന്ന് എല്ലാവര്ക്കും അറിയാവുന്നതുമാണ്. ഇടക്കിടക്ക് ഇവര്‍ ഇത്തരം ചില പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ല. വെറും പ്രസ്താവനകള്‍ മാത്രം നടത്തുന്നു. ഇതിനു മുമ്പ് ഇവരുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധ നടപടികളില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാരിന്റെ മതേതരത്വം മുഖംമൂടിക്ക് മാറ്റ് കൂട്ടാന്‍ വേണ്ടിയുള്ള ഒരു ഒത്തുകളിയാണിത്. കോവിഡിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി എങ്ങനെയൊക്കെ ദുരുപയോഗപ്പെടുത്താമെന്ന പിആര്‍ ഏജന്‍സികളുടെ ഉപദേശ പ്രകാരമായിരിക്കും ഇങ്ങനെയൊരു ഒരു നാടകം സര്‍ക്കാരും സിപിഎമ്മും കളിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതില്‍ നിന്നും വര്‍ഗീയ മുതലെടുപ്പ് നടത്താമെന്ന സിപിഎമ്മിന്റെ ആഗ്രഹം അസ്ഥാനത്ത് ആണെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: