Categories: Literature

മനസ്സുകളില്‍ പൂക്കുന്ന നീര്‍മാതളം

മെയ് 31 മാധവിക്കുട്ടിയുടെ സ്മൃതിദിനം: സത്യസന്ധവും സുതാര്യവുമായ രചനാ ശൈലിയിലൂടെ സ്ത്രീയുടെ വൈകാരികമായ ഭാവതലങ്ങളെ സൂക്ഷ്മമായി വായനക്കാരന്റെ മനസ്സിലേക്ക് ആവാഹിച്ചിരുന്നു മാധവിക്കുട്ടി. വായനാലോകത്തുതന്നെ ഏറെ വിമര്‍ശനാത്മകമായ എന്റെ കഥ ഇതിനു പ്രത്യക്ഷ ഉദാഹരണമാണ്. ഒരര്‍ത്ഥത്തില്‍ കഥാകാരിയുടെ ആത്മകഥ തന്നെയായിരുന്നു 'എന്റെ കഥ.'

ലയാള കഥാ ശാഖയ്‌ക്കും, കവിതാ ശാഖയ്‌ക്കും കസവിന്റെ പട്ടുടുപ്പിച്ച പ്രശസ്ത എഴുത്തുകാരി. മാധവിക്കുട്ടിയായും കമലാദാസായും ഒടുവില്‍ കമലാ സുരയ്യയായും മാറിയ പ്രതിഭ അരങ്ങൊഴിഞ്ഞിട്ട് 2020 മെയ് 31 ന് പതിനൊന്നു വര്‍ഷം പിന്നിടും. മലയാള സാഹിത്യത്തിലെ പെണ്ണെഴുത്തുകാരി മാത്രമായിരുന്നില്ല മാധവിക്കുട്ടി. ഇംഗ്ലീഷ് സാഹിത്യത്തിലും മികച്ച അറിവ് നേടിയെടുത്തു. അതിന് വ്യക്തമായ തെളിവാണ് അവരുടെ ഇംഗ്ലീഷ് കവിതകള്‍. ഇംഗ്ലീഷില്‍ അവര്‍ അറിയപ്പെട്ടിരുന്നത് കമലാ ദാസ് എന്നാണ്.

സത്യസന്ധവും സുതാര്യവുമായ രചനാ ശൈലിയിലൂടെ സ്ത്രീയുടെ വൈകാരികമായ ഭാവതലങ്ങളെ സൂക്ഷ്മമായി വായനക്കാരന്റെ മനസ്സിലേക്ക് ആവാഹിച്ചിരുന്നു മാധവിക്കുട്ടി. വായനാലോകത്തുതന്നെ ഏറെ വിമര്‍ശനാത്മകമായ എന്റെ കഥ എന്ന നോവല്‍ ഇതിനു പ്രത്യക്ഷ ഉദാഹരണമാണ്. ഒരര്‍ത്ഥത്തില്‍ കഥാകാരിയുടെ ആത്മകഥ തന്നെയായിരുന്നു ‘എന്റെ കഥ.’ 1973ല്‍ ‘മലയാള നാട്’ വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഇത്  ഒരു പെണ്‍കുട്ടി കടന്നുവന്ന വഴികളിലൂടെയുള്ള നേര്‍ക്കാഴ്ചയായിരുന്നു. പ്രണയം, ലൈംഗികത, ഏകാന്തത തുടങ്ങി ജീവിതത്തിലെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ഒരൊഴുക്ക് ആയിരുന്നു മാധവിക്കട്ടിയുടെ എഴുത്ത്. ‘എന്റെ കഥ’ ലോകത്തിലെ 15 ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. തന്നെയുമല്ല അന്ന് മലയാള നാട് വാരികയുടെ പത്രാധിപര്‍ ആയിരുന്ന എസ്.കെ. നായര്‍ പ്രശസ്തിയിലേക്കുയരുകയും, വാരികയുടെ കോപ്പികള്‍ പതിന്മടങ്ങ് വര്‍ധിക്കുകയുമുണ്ടായി.  

കവി നാലപ്പാട്ടു നാരായണ മേനോന്റെ അനന്തിരവള്‍ക്കു സാഹിത്യത്തിനോട് അഭിവാഞ്ച വളര്‍ന്നതില്‍ അതിശയോക്തിയില്ല. അമ്മ  എന്‍. ബാലാമണിയമ്മ മലയാളത്തിന്റെ പ്രശസ്ത  കവയിത്രിയും അച്ഛന്‍ ‘മാതൃഭൂമി’ ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരും ആയിരുന്നു. ഇന്ത്യന്‍ സ്ത്രീകളുടെ ലൈംഗികാഭിലാഷങ്ങളെക്കുറിച്ച് പരസ്യമായും സത്യസന്ധമായും സംസാരിക്കുന്ന ആദ്യ ഹിന്ദുവനിതയാണ് കമലാ ദാസ് എന്ന് ഇംഗ്ലീഷ് പത്രങ്ങള്‍ പറഞ്ഞിരുന്നു. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി ഷോര്‍ട്ട് ലിസ്റ്റില്‍ പേരു വന്നു. എന്നാല്‍ ആ കടമ്പ മറികടക്കാന്‍ നമ്മുടെ കഥാകാരിക്കു കഴിഞ്ഞില്ല.  

പത്താമത്തെ വയസ്സില്‍ എഴുത്തിനു തുടക്കമിട്ട മാധവിക്കുട്ടിയുടെ ജീവിതാനുഭവങ്ങളുടെ മൂശയില്‍ വാര്‍ത്തെടുത്ത രചനകള്‍ ആയിരുന്നു മിക്കതും. പ്രത്യേകിച്ച് സ്ത്രീയുടെ മനസ്സിലെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ പ്രണയം, വിവാഹം, വൈധവ്യം, ഏകാന്തത തുടങ്ങിയ സമസ്ത വൈകാരിക ഭാവങ്ങളുടെയും പ്രതിബിംബം തന്റെതായ നൂതനാവിഷ്‌കാരത്തിലൂടെ പുറത്തുകാട്ടുകയായിരുന്നു അവര്‍. വിമര്‍ശനങ്ങള്‍ക്ക് ഇരയാകേണ്ടിവരമ്പോഴും ഒരിക്കലും തന്റെ അഭിപ്രായങ്ങള്‍ കൈവിട്ടില്ല. വൈവാഹിക ജീവിതത്തില്‍ സഹനത്തിന്റെ നെല്ലിപ്പലകയില്‍ നില്‍ക്കുമ്പോഴും എല്ലാം മനസ്സില്‍ ഒതുക്കുകയും, പിന്നീട് അതൊക്കെ എഴുത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുകയുണ്ടായി. പ്രസിദ്ധ കനേഡിയന്‍ എഴുത്തുകാരിയും ഡോക്യുമെന്ററി-സിനിമാ നിര്‍മാതാവുമായ പ്രിയ സുഹൃത്ത് മെറിലി വെയ്‌സ് ബോര്‍ഡിനോട് മനസ്സു തുറക്കുമായിരുന്നു അവര്‍. പത്തുവര്‍ഷത്തോളം നീണ്ടുനിന്ന ആ സൗഹൃദത്തെക്കുറിച്ചായിരുന്നു. ഠവല ഘീ്‌ല ഝൗലലി ീള ങമഹമയമൃ എന്ന കൃതി. ജീവിതത്തിലെ യഥാസ്ഥിതിക ചട്ടക്കൂടുകളെ ചോദ്യം ചെയ്യുന്നതോടൊപ്പം അമിതമായ ലൈംഗികത, ഏകാന്തത, കാത്തിരിപ്പ് തുടങ്ങിയ വിഷയങ്ങള്‍ കമലയുടെ കവിതകള്‍ക്ക് വിഷമായിരുന്നു.

‘നീര്‍മാതളം പൂത്തപ്പോള്‍’ എന്ന തന്റെ പ്രശസ്ത കൃതിയിലെ ഭാവസങ്കല്‍പ്പങ്ങളുടെ പിറകില്‍ മനോരാജ്യം നെയ്യുന്ന കമലയുടെ വരികളിലെ മാസ്മരികത ഒന്നു നോക്കൂ. ”എനിക്കു വീണ്ടുമൊരു ജന്മമുണ്ടെങ്കില്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങളുടെ ഇടയില്‍ മാത്രമുറങ്ങും. മാന്‍പേടകളും കുയിലുകളും നായ്‌ക്കുട്ടികളുമായി വിഹരിക്കുന്ന ഒരു തോട്ടത്തില്‍ താമസിക്കും. അവയില്‍ പൊള്ളുന്ന നിമിഷങ്ങളില്‍ നദിയില്‍ നീന്തുകയും, അവിടെ ഒരു മഞ്ചല്‍ എന്ന പോലെ കിടക്കുകയും ചെയ്യും. എന്റെ ഭാഷയ്‌ക്ക് മനുഷ്യരുടെ ഭാഷയോട് ഒരു സാദൃശ്യവും ഉണ്ടാകില്ല. ഞന്‍ സുഗന്ധവാഹികളായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരും വിരിച്ച് ആ ശയ്യയില്‍ അങ്ങനെ കിടക്കും.”

പ്രിയ കഥാകാരിയുടെ ഗ്രാമ സ്മൃതികളുടെ പൂക്കാലമാണ് ‘നീര്‍മാതളം പൂത്ത കാലം’. നീര്‍മാതളം പൂക്കുമ്പോള്‍ മനസ്സില്‍ രൂപപ്പെട്ട ചില ചിന്തകള്‍ ഒരിക്കല്‍ക്കൂടി നമ്മളെ തേടിവരാറുണ്ട്.  

മലയാളം കൂടാതെ ഇംഗ്ലീഷിലും നിരവധി രചനകളുള്ള മാധവിക്കുട്ടിയുടെ/കമലാദാസിന്റേതായുണ്ട്. എല്ലാ കൃതികളും ആധുനിക സാഹിത്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചിരുന്നു. ആ കരുത്താര്‍ന്ന തൂലികയില്‍നിന്നും സാഹിത്യലോകത്തിനു തന്നെ ലഭിച്ച കൃതികള്‍ നിരവധിയാണ്. എന്റെ കഥ, ചന്ദനമരം, ഹംസധ്വനി, മാനസി, നീര്‍മാതളം പൂത്തകാലം, മാധവിക്കുട്ടിയുടെ തെരഞ്ഞെടുത്ത കഥകള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ്,  

ബാല്യകാല സ്മരണകള്‍, പക്ഷിയുടെ മണം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ടവ മലയാളത്തിലും, സമ്മര്‍ ഇന്‍ കല്‍ക്കത്ത, കലക്ടഡ് പോയംസ്, ദി സൈറന്‍സ് തുടങ്ങി ഒട്ടനവധി ഇംഗ്ലീഷ് രചനകളും കമലാദാസിന്റെതായിട്ടുണ്ട്.  

ഏഷ്യന്‍ പോയട്രി പ്രൈസ്, (1964), ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് കൃതികള്‍ക്കുള്ള സെന്റ് അവാര്‍ഡ് (1965), ആശാന്‍ വേള്‍ഡ് പ്രൈസ് അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്‌ക്കുള്ള അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.  

മനോമി എന്ന നോവല്‍ ഇതിവൃത്തമാക്കി രാമരാവണന്‍ എന്ന സിനിമ പുറത്തുവന്നിരുന്നു. പുറമെ കഥവീട്, ഓര്‍മയിലെത്തും എന്നീ സിനിമകളും. ഒടുവില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളടങ്ങിയ ‘ആമി’ എന്ന സിനിമയും പുറത്തിറങ്ങി. എങ്കിലും തൂലികയുടെ കരുത്തുറ്റ വായന സിനിമയില്‍ അനുഭവപ്പെട്ടോ എന്ന സംശയം ബാക്കി നില്‍ക്കുകയാണ്. വിശ്വസാഹിത്യത്തിന്റെ ഏടുകളില്‍ ഒരു മലയാള സാഹിത്യകാരി ഇതുവരെ ഇടം നേടിയിട്ടുണ്ടെങ്കില്‍ അതു മാധവിക്കുട്ടിയാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക