പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ വന്നു. ലോക്ക് ഡൗണ്‍ ഇളവുകളുടെ മറവില്‍ ആളുകള്‍ സംഘം ചേരുന്നതിന് വിലക്കുണ്ട്. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.
ലോക്ക് ഡൗണ്‍ ഇളവില്‍ തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അത് തുടരാം. പക്ഷേ, ആളുകളുടെ എണ്ണം കൂടരുത്. സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ കൂടുതല്‍ പരിശോധന സംവിധാനങ്ങള്‍ ഒരുക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ അടച്ചു പൂട്ടുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.
കരുതല്‍ മേഖലയിലേക്കുളള ഗതാഗതം അവശ്യസേവനങ്ങള്‍ക്ക് മാത്രമേ ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ. വാളയാര്‍ അതിര്‍ത്തി വഴി റെഡ്സോണ്‍ മേഖലയില്‍ നിന്നുള്‍പ്പെടെ ദിവസവും ശരാശരി രണ്ടായിരത്തിനോടടുത്ത് ആളുകളാണ് കടന്നുവരുന്നത്.
നിലവില്‍ സായുധ പൊലീസും ആരോഗ്യപ്രവര്‍ത്തരും അതിര്‍ത്തിയിലുണ്ട്. ആവശ്യമെങ്കില്‍ ഇവരുടെ എണ്ണം കൂട്ടാനും ആലോചനയുണ്ട്. ഈ മാസം 31വരെയാണ് ജില്ലയില്‍ നിരോധനാജ്ഞ നടപ്പാക്കിയിരിക്കുന്നത്. കൊവിഡ് മുക്തമായതിന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പാലക്കാട് രോഗവ്യാപനം തീവ്രമാവുന്നത് ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് നോക്കികാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: