കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ അഞ്ച് പേര്‍ക്ക് കൂടി കേവിഡ് 19 സ്ഥിരീകരിച്ചു. 41 വയസുള്ള കുമ്പള സ്വദേശി, 32 വയസ്സുള്ള മംഗല്പാടി സ്വദേശി, 44, 47 വയസ്സുള്ള പൈവളിക സ്വദേശികള്‍, 60 വയസ്സുള്ള വോര്‍ക്കാടി സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേരും മഹാരാഷ്ട്രയില്‍ നിന്ന് വന്ന പുരുഷന്മാരാണ്.
ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന 41 വയസുള്ള മഹാരാഷ്ട്രയില്‍ നിന്ന് വന്ന കുമ്പള സ്വദേശിയ്ക്കും രോഗം ഭേദമായി. ഇതോടെ നിലവില്‍ 32 പേര് കാസര്‍കോട് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. മൂന്നാം ഘട്ട കോവിഡ് ബാധിതരില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 36 കേസില്‍ 21 പേരും മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്.
ജില്ലയില്‍ 3020 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 2481 പേരും ആശുപത്രികളില്‍ 539 പേരുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. 367 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ 6199 സാമ്പിളുകളാണ് ഇതുവരെ ആകെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 5434 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. നിരീക്ഷണത്തിലുള്ള 104 പേര് ഇന്നലെ കാലയളവ് പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: