മിസ്സിസിപ്പി : കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് ചര്‍ച്ചുകള്‍ ലോക് ഡൗണ്‍ ചെയ്തതിനെ ചോദ്യം ചെയ്ത ഹോളി സ്പ്രിംഗിലെ ഫസ്റ്റ് പെന്റകോസ്റ്റല്‍ ചര്‍ച്ച് അഗ്നിക്കിരയാക്കി.
ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ചും സ്റ്റെ അറ്റ് ഹോം നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും മിസ്സിസിപ്പി ഹോളി സ്പ്രിംഗ്സിറ്റിക്കെതിരെ ചര്‍ച്ച് ഭാരവാഹികള്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
കേസ് ഫയല്‍ ചെയ്തതിന് ഒരു മണിക്കൂര്‍ ശേഷമായിരുന്നു ചര്‍ച്ചിന് തീ പിടിച്ചത്. തീ അണക്കുന്നതിന് എത്തിച്ചേര്‍ന്ന അഗ്നിശമന സേനാംഗങ്ങള്‍ പള്ളിക്കകത്തു സ്പ്രേ പെയിന്റ് ഉപയോഗിച്ച് പള്ളി അധികൃതരെ നിശിതമായി വിമര്‍ശിക്കുന്ന വാചകങ്ങള്‍ എഴുതിയിരിക്കുന്നതായി കണ്ടെത്തി .വാതിലിലും ഇതുപോലെ എഴുതിയിരുന്നതായി മാര്‍ഷല്‍ കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്മെന്റ് മേജര്‍ കെല്ലി മക്ക് മില്ലന് പറഞ്ഞു.
മനപൂര്‍വം ആരോ ചര്‍ച്ചിന് തീയിട്ടതാണെന്നാണ് പ്രഥമ അന്വേഷണത്തില്‍ നിന്നും മനസിലാക്കുന്നതെന്ന് കെല്ലി പറഞ്ഞു.എത്തീസ്റ്റ് ഗ്രൂപ്പിന്റെ ലോഗോ അ എന്ന ചിഹ്നവും ചര്‍ച്ചിനകത്ത് വരച്ചിട്ടിരുന്നു.
ഈ സംഭവത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ടാറ്റ റിവീസ് ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ബ്യൂറോ ഓഫ് ആല്‍ക്കഹേള്‍, ടുബാക്കോ ,ഫയര്‍ ആംസ് ആന്‍ഡ് എക്സ്പ്ളോസി വ്സ് ,എഫ് ബി ഐ തുടങ്ങിയവര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..
മാര്‍ച്ച് 23ന് സിറ്റി പുറത്തിറക്കിയ എക്സികൂട്ടിവ് ഉത്തരവ് ചോദ്യം ചെയ്ത് ചര്‍ച്ച് പാസ്റ്റന് ജെറി വാള്‍ഡ്രോഫ് ആണ്് കേസ്് ഫയല്‍ ചെയതിരുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: