മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും സംന്യാസിയെ അക്രമികള്‍ കൊന്നു. നന്ദദ് ജില്ലയിലെ ആശ്രമത്തിനുള്ളില്‍ കടന്നാണ് ഇന്നു പുലര്‍ച്ചെ മൂന്നരയോടെ ശിവാചാര്യ ഗുരു എന്ന സംന്യാസിയെ അക്രമികള്‍ ദാരുണമായി വധിച്ചത്. സംഭവത്തിനു ശേഷം അക്രമികള്‍ കാറില്‍ കടന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞതായാണ് പോലീസ് നല്കുന്ന വിവരം. അതേസമയം, ശിവാചാര്യയുടെ മൃതദേഹം കണ്ടെത്തിയതിനു സമീപം ഭഗവാന് ഷിന്‍ഡെ എന്ന ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശ്രമത്തിലെ ശുചിമുറിക്കു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് ജനക്കൂട്ടം രണ്ടു സംന്യാസിമാരേയും ഡ്രൈവറേയും ക്രൂരമായി തല്ലിക്കൊന്നത്.സുശീല്‍ ഗിരി മഹാരാജ്, ജയേഷ്, നരേഷ് യാല്‍ഗഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ 118 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മുംബൈയില്‍ നിന്ന് നാസിക്കിലേക്ക് ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് പല്ഘറില്വെച്ചാണ് ഇവര്‍ അക്രമത്തിന് ഇരയായത്. വാടകക്ക് എടുത്ത കാറില്‍ സഞ്ചരിച്ച സംന്യാസിമാരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. കാറിന്റെ ഡ്രൈവര്‍ക്കും ആക്രമണത്തില്‍ ജീവന് നഷ്ടമായി. വിവരമറിഞ്ഞ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയ പോലീസ് മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും ആശ്രമത്തില്‍ കയറി ഒരു സംന്യാസിയെ വധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: