റിയാദ് : കൊറോണ വ്യാപനം ശക്തമായതിനെ തുടർന്ന് ഇന്ത്യയിലും ലോകത്തിന്റെ പലഭാഗങ്ങളിലും സമ്പൂർണ്ണ ലോക്ക് ഡൗൺ ഉൾപ്പെടെ ഉള്ള നിയന്ത്രണങ്ങൾ കൊണ്ട് വന്നതോടെ ദുരിതത്തിൽ ആയ കലാകാരൻമാർക്ക് കൈത്താങ്ങായി ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ കള്‍ച്ചറൽ ഫോറം(IICF) രംഗത്ത്. കലാകാരന്മാര്‍ക്ക് പിന്തുണ നൽകുന്നതോടൊപ്പം തനതുശാസ്ത്രീയ കലാരൂപങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് ദൃശ്യവിരുന്നും ഒരുക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു.
മെയ് 24മുതൽ 30വരെ ഇന്ത്യന്‍ സമയം വൈകിട്ട് 7:30 മുതല്‍ 8:30 വരെ കഥകളി, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം, ഭരതനാട്യം, സോപാന സംഗീതം, കഥകളി പഠന കളരി തുടങ്ങി വിവിധ പരിപാടികള്‍
ലൈവായി പ്രേക്ഷകരിൽ എത്തിക്കാൻ ആണ് സംഘാടകർ ശ്രമിക്കന്നതെന്നു ചീഫ് കോഓർഡിനേറ്റർ മനോജ് നായർ പാലക്കാട് പറഞ്ഞു. ദിവസവും ഒരുമണിക്കൂര്‍ ആണ് പ്രോഗ്രാം. അതിനായി www.iicfme.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും മനോജ് നായർ പാലക്കാട് പറഞ്ഞു.
എല്ലാ കലാരൂപങ്ങളും തനതു വേഷഭൂഷാദികളോടെ ആയിരിക്കും അവതരിപ്പിക്കുന്നത്. എല്ലാം എച്ച്.ഡി ക്ലാരിറ്റിയോടെ വെബ്കാസ്റ്റ് ആയി പ്രേക്ഷകരിലെക്കെത്തും. മുൻ വർഷങ്ങളിൽ കഥകളി,
ചാക്യാർ കൂത്ത്, കർണാടിക് മ്യൂസിക് തുടങ്ങി ധാരാളം കലാരൂപങ്ങൾ സൗദിയിൽ സംഘടിപ്പിക്കാൻ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ കള്‍ച്ചറൽ ഫോറത്തിനു കഴിഞ്ഞിട്ടുണ്ട്.
മെയ് 24നു അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, കലാമണ്ഡലം രവികുമാർ എന്നിവർ അവതരിപ്പിക്കുന്ന ചാക്യാര്‍ കൂത്ത്. 26നു പൂതനാ മോക്ഷം കഥകളി കലാനിലയം മധുമോഹനനും സംഘവും അവതരിപ്പിക്കുന്നു. 27നു കഥകളി ആചാര്യന്‍ ഡോ.ഏറ്റുമാനൂര്‍ പി കണ്ണന്‍ അവതരിപ്പിക്കുന്ന കഥകളി പരിചയക്കളരി. 29നു പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി വിനീത നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടം.
മെയ് 25നും, 30നും മറ്റു പ്രശസ്ത നര്‍ത്തകര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്താവിഷ്ക്കാരങ്ങൾ ആയിരിക്കും പ്രേക്ഷേപണം ചെയ്യുക എന്ന് മുഖ്യ സംഘാടകരായ മനോജ് നായർ പാലക്കാട്, പ്രദീപ് മേനോൻ, ഉണ്ണികൃഷ്ണൻ നായർ, കൊച്ചുകൃഷ്ണൻ കാരാൾമന, നിബു പി വർഗീസ്, സുധീർ ജി മാരാർ, വിനോദ് പന്മന, സജീവ്കുമാർ എന്നിവർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: