ന്യൂദല്‍ഹി : സിഎഎയ്ക്കെതിരെയുള്ള സമരമെന്ന പേരില്‍ ദല്‍ഹിയില്‍ കലാപം സംഘടിപ്പിച്ച വനിതാ ആക്ടിവിസ്റ്റുകള്‍ അറസ്റ്റില്‍. ജാഫ്രാബാദില്‍ കലാപത്തിന് ആഹ്വാനം നല്കിയ പിഞ്ച് തോഡ് എന്ന സംഘടനാ നേതാക്കളായ നടാഷ, ദേവാംഗന എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ജെഎന്‍യു വിദ്യാര്‍ത്ഥികളാണ്.
ഫെബ്രുവരി 23, 24 തിയതികളില്‍ ജാഫ്രബാദ് മെട്രോ സ്റ്റേഷന് പരിസരത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം എന്ന പേരില്‍ ഇവര്‍ കലാപം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ വുമണ്‍ സ്റ്റഡീസിലെ എംഫില്‍ വിദ്യാര്‍ത്ഥിനിയാണ് ദേവാംഗന. സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് നടാഷ.
2015 ലാണ് കൊണ്ട പിഞ്ച് തോഡ് എന്ന സംഘടന രൂപം കൊണ്ടത്. നടാഷയും ദേവാംഗനയും പിഞ്ച് തോഡിന്റെ സ്ഥാപക നേതാക്കളാണ്. കലാപത്തിന് ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ ഇതിനുമുമ്പും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് അറസ്റ്റിലായത്. ജാമിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉ റഹ്മാനും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: