വടകര: കോവിഡ് പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി പുതുപ്പണം ചീനംവീട് യുപി സ്കൂള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയനവര്‍ഷത്തേക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ വീട്ടിലെത്തിച്ചു നല്കുന്ന ആര്‍ദ്രം പരിപാടിക്ക് സ്കൂളില്‍ തുടക്കമായി. മുഴുവന്‍ വിദ്യാത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കും.
കോവിഡ് പ്രതിസന്ധിമൂലം രക്ഷിതാക്കള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസം കുട്ടികളുടെ പഠനത്തെ ബാധിക്കരുതെന്ന ചിന്തയില്‍ നിന്നാണ് പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. സ്കൂളില്‍ അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവര്ത്തകന് പി. ബാലന് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ബി. ബാജേഷ,് പ്രധാന അദ്ധ്യാപിക ടി.എം. നീന എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: