കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ മാത്രം നാല് പേര്‍ക്ക് കൂടി കേവിഡ് 19 സ്ഥിരീകരിച്ചു. 43, 32 വയസ്സുള്ള കോടോം ബേളൂര്‍ സ്വദേശികള്‍ക്കും ദുബായില്‍ നിന്ന് വന്ന 55 വയസ്സുള്ള മംഗല്പാടി സ്വദേശിക്കും, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് 35 വയസ്സുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്ക് രോഗം ഭേദമായി. 61 വയസുള്ള മംഗല്പാടി സ്വദേശിയെയാണ് ഇന്നലെ രോഗം ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇതോടെ നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 29 ആണ്. 43 വയസുള്ള കോടോം ബേളൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇദ്ദേഹം ഗള്‍ഫില്‍ നിന്ന് വന്നതല്ലെന്നും വൈറസ് ബാധയുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും ജില്ലാ സര്‍വ ലെന്‍സ് ഓഫീസര്‍ അറിയിച്ചു.
ആകെ 2785 പേര് നിരീക്ഷണത്തിലുണ്ട്. വീടുകളില്‍2278 പേരുംആശുപത്രികളില്‍ 507പേരുമാണ് നിരീക്ഷണത്തിലുള്ളത്. തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ 6094 സാമ്പിളുകളാണ്ആകെ അയച്ചത്. ഇതില്‍ 5434സാമ്പിളുകളുടെപരിശോധന ഫലം നെഗറ്റീവാണ്. 263 സാമ്പിളുകളുടെ പരിശോധനഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതിയതായി 20 പേരെഐസൊലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 398 പേര് ഇന്നലെ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: