Categories: Kerala

‘വി വിത്ത് സ്റ്റുഡന്റസ് ചലഞ്ച്’; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാകേന്ദ്രങ്ങള്‍ ശുചിയാക്കാനൊരുങ്ങി എബിവിപി, വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌കുകളും നല്‍കും

സ്റ്റുഡന്റസ് ഫോര്‍ സേവായുമായി സഹകരിച്ചാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. വിവിധ സ്‌കൂളുകളിലായി ജില്ലയിലെ നൂറോളം പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ ഭാഗമാകും.

Published by

തൃശൂര്‍: ജില്ലയിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാകേന്ദ്രങ്ങള്‍ എബിവിപി പ്രവര്‍ത്തകര്‍ ശുചിയാക്കും. 26 മുതല്‍ പരീക്ഷകള്‍ ആരംഭിക്കാനിരിക്കേയാണ് എബിവിപിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയിലെ പരിക്ഷാകേന്ദ്രങ്ങള്‍ വൃത്തിയാക്കുന്നത്. വി വിത്ത് സ്റ്റുഡന്റസ് ചലഞ്ച് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.  

സ്റ്റുഡന്റസ് ഫോര്‍ സേവായുമായി സഹകരിച്ചാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. വിവിധ സ്‌കൂളുകളിലായി ജില്ലയിലെ നൂറോളം പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ ഭാഗമാകും.  

കൂടാതെ ജില്ലയില്‍ പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌കുകളും വിതരണം ചെയ്യും. എബിവിപി തൃശൂര്‍ ജില്ലാ സെക്രട്ടറി ശ്രീഹരി സിപി ജില്ലാ തല ഉദ്ഘടനം നിര്‍വഹിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക