സഹപാഠികളായ മൂന്നു പേര് കുറെക്കാലം കഴിഞ്ഞു കണ്ടുമുട്ടി.
അവര്‍ പഠിച്ച നഗരത്തിലെ ബീച്ചില്‍ ഒരു സായാഹ്നത്തില്‍ യാദൃശ്ചികമായായിരുന്നു ആ കണ്ടുമുട്ടല്‍.
ആലിംഗനവും ഹസ്തദാനവും ചിരിയും ഒക്കെ കഴിഞ്ഞു സംഭാഷണം തുടങ്ങി.
”ഒറ്റക്കാ?”
”അല്ല”
”കൂടെ കൂട്ടിയില്ലേ?”
”ഉവ്വ്”
”എന്നിട്ടെവിടെ?”
”ഇവിടെ എവിടെയെങ്കിലും കാണും, ങ്ഹാ- നിന്റെ കല്യാണം കഴിഞ്ഞോ?”
”പിന്നില്ല്യാ താ. ഒരു മോനുണ്ട്. അവളുടെ കൂടെയാ.”
‘ങ് ഹാ. എന്താടാ നിന്റെ സ്ഥിതി!”- മറ്റവനോട്:
”അച്ഛനും അമ്മയും ഞാനും. സുഖം. സ്വസ്ഥം”
മൂവരും കൈകള്‍ കോര്‍ത്തുപിടിച്ചു കടലിന്നടുത്തേക്കു നീങ്ങി.
കടലിന്റെ ആഴങ്ങളില്‍ നിന്നു ശില്പിയെ പോലെ ഒരു ചുഴി വന്നു ‘അവ്യക്ത’മായൊരു രൂപം കൊത്തിവെച്ചു.
അവരപ്പോള്‍ കോര്‍ത്തുപിടിച്ച കൈകള്‍ വിട്ടു എങ്ങോട്ടോ ഓടി.
തിരകളില്‍ നിന്നു കുമിളകളായി കരയിലേക്കു വീണുടയുന്ന ജലകണങ്ങളുടെ അല്‍പ്പത്തം കണ്ട് കടല്‍ പറഞ്ഞു ”പൂര്‍ണ്ണത്തില്‍ ലയിക്കുകയെ നിവൃത്തിയുള്ളൂ, അപ്പോള്‍ മഹത്വം വെളിപ്പെടും.”
വത്സന് നെല്ലിക്കോട്
9495954408
പ്രതികരിക്കാൻ ഇവിടെ എഴുതുക: