തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ പേപ്പറുകള്‍ ഏഴു ദിവസം പരീക്ഷാ കേന്ദ്രങ്ങളില്‍ സൂക്ഷിക്കും. ഇതിനു ശേഷമെ വാല്യൂവേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കൂ. സുരക്ഷ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. സ്കൂളിലെ വാച്ചര്‍മാര്‍ക്കാണ് ചുമതല. ചില സ്കൂളുകളില്‍ വാച്ചര്‍ തസ്തിക ഒഴിഞ്ഞ് കിടക്കുന്നു. ചിലയിടത്താകട്ടെ വനിതകളും.
ഇവര്‍ക്ക് രാത്രി ഡ്യൂട്ടിക്ക് വേണ്ട സുരക്ഷിതത്വം സ്കൂളുകളില്‍ ഇല്ല. എല്ലാ വിദ്യാലയങ്ങളിലും പോലീസിനെ നിയോഗിക്കുന്നത് ഇതോടെ അസാധ്യമാക്കും. വനവാസി മേഖലകളില്‍ ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. സുരക്ഷ സംബന്ധിച്ച് മറ്റ് നടപടിക്രമങ്ങള്‍ വേണമെന്ന് പ്രധാന അധ്യാപകര്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: