താനൂര്‍: കൊളവല്ലൂര്‍ എസ്ഐയെ വാറ്റ് മദ്യം ഉപയോഗിച്ച് കറങ്ങിയതിനു കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ചിലര്‍ക്കൊപ്പമാണ് എസ്ഐ വാറ്റ്ചാരായം കുടിച്ച ശേഷം വാഹനത്തില്‍ കറങ്ങുന്നതായി നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് സിഐ വി.വി.ലതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയാണ് കൊളവല്ലൂര്‍ എസ്ഐ മിറാഷ് ജോണ്‍ മദ്യപിച്ചു വാഹനമോടിച്ചു കറങ്ങുന്നതു കണ്ടെത്തിയത്. കസ്റ്റഡിയിലായ എസ്ഐ വ്യാജവാറ്റാണ് ഉപയോഗിച്ചിരുതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍, ഇതേ എസ്ഐ മിറാഷ് ജോണ്‍ തന്നെയാണ് ഇന്നലെ സിഐ ലതീഷിനൊപ്പം സെന്‍ട്രല്‍ പൊയിലൂര്‍ കാവുപനച്ചി പാലന്റേകീഴില്‍ നടത്തിയ റെയ്ഡില്‍ 200 ലിറ്റര്‍ വാഷും രണ്ടു ലിറ്റര്‍ ചാരയവും പിടിച്ചെടുത്തത്. ഇതിന്റെ ചിത്രം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സിവില്‍ പോലീസ് ഓഫിസര്‍ ശ്രീജിത്, പോലീസുകാരായ രമീഷ്, റോഷിത്ത്, ജീവന് എന്നിവരും റെയ്ഡില്‍ പങ്കെടുത്തിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കൊളവല്ലൂര്‍ സ്റ്റേഷനില്‍ പരിധിയില്‍ രണ്ടായിരത്തിലധികം ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിരുന്നു. ഇതിനിടെയാണ് റെയ്ഡിനു നേതൃത്വം നല്കുന്ന എസ്ഐ തന്നെ വാറ്റ്ചാരായം കഴിച്ചതിനു കസ്റ്റഡിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: