വടകര: 108 ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടുമാസം. കോവിഡ് കാലത്തു രോഗികളെ ആശുപത്രികളില്‍ എത്തിക്കാനും ജീവന് രക്ഷാപ്രവര്‍ത്തനത്തിനും ജോലി ചെയ്യുന്ന സംസ്ഥാനത്തെ 108 ആംബുലന്‍സിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞു . കോവിഡ് കാലത്തു സ്വന്തം ജീവന് പോലും പണയംവെച്ചു ജോലി ചെയുന്ന 1400 ജീവനക്കാര്‍ക്കാണ് ശമ്പളം കിട്ടാത്തത്.
ഡ്രൈവര്‍, നഴ്സ് എന്നിങ്ങനെ രണ്ടു ജീവനക്കാരാണ് ഓരോ ആംബുലന്‍സിലും ഉള്ളത്. ഭക്ഷണം പോലും കഴിക്കാന്‍ പലപ്പോഴും സമയം കിട്ടാറില്ല. ഓരോ മാസത്തിലെ ഇരുപത്തിയൊന്നാം തീയതി മുതല്‍ അടുത്തമാസം ഇരുപതു വരെയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്.
പന്ത്രണ്ടു മണിക്കൂറാണ് ജോലി സമയം. എങ്കിലും കോറോണയുടെ ഭാഗമായി പലപ്പോഴും ജീവനക്കാര്‍ 24 മണിക്കൂറും ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട് . നിലവില്‍ നഴ്സിന് 21000 രൂപയും ഡ്രൈവര്‍ക്കു 17000 രൂപയുയുമാണ് ശമ്പളമെങ്കിലും കിഴിവുകള്‍ കഴിഞ്ഞു 17800, 14000 രൂപയുമാണ് ലഭിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് കരാറെടുത്ത സ്വകാര്യ ഏജന്‍സിക്കു യഥാസമയം പണം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തതാണ് കാരണമായി പറയുന്നത്. അടിയന്തിരമായി ശമ്പളം ലഭിക്കാന്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: