ചെന്നൈ : പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് ഡിഎംകെ നേതാവും രാജ്യസഭാ അംഗവുമായി ആര്.എസ്. ഭാരതി അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റേയും ചെന്നൈ സിറ്റി പോലീസിന്റേയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 15ന് തൈനാപേട്ട് ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരത്തതില്‍ പരാമര്‍ശം നടത്തിയത്. മദ്രാസ് ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ജാതീയമായി അധിക്ഷേപിക്കുന്ന വിധത്തിലായിരുന്നു ഭാരതിയുടെ വിദ്വേഷ പ്രസംഗം.
മദ്രാസ് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ധാരാളം ഹൈക്കോടതി ജഡ്ജിമാരുണ്ട്. ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിന്റെയും കരുണാനിധിയുടെയും ഭിക്ഷയാണ് എന്നായിരുന്നു ആര്.എസ് ഭാരതിയുടെ പരാമര്‍ശം. 1989 പട്ടികജാതി- പട്ടിക വര്‍ഗ്ഗ നിയമ പ്രകാരം ചെന്നൈ അലന്ദൂരിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്.
വിഷയത്തില്‍ ദളിത് സംഘടനയായ ആദി തമിഴര്‍ പെരവായ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടി ചെന്നൈ പേലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം വിഷയത്തില്‍ ദയാനിധി മാരനെതിരേയും കേസെടുത്തിട്ടുണ്ട്. മാരനേയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: