തിരുവനന്തപുരം: ‘മറ്റ് സംസ്ഥാനങ്ങളൊക്കെ പ്രതിദിനം പതിനായിരത്തിലധികം കൊറോണ പരിശോധന നടത്തുമ്പോള്‍ കേരളത്തിലന്തുകൊണ്ട് ആയിരത്തിനടുത്തുമാത്രം‘ എന്നു പതിവ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ ഉത്തരമില്ലായിരുന്നു. ‘ ദീര്‍ഘ നേരമായി ഞാന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു, ഇത്തരമൊരു ചോദ്യം ആരും ഉയര്‍ത്തിയില്ല’ എന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യരംഗത്ത് കേരള മാതൃകയെ തള്ളി ഉയര്‍ത്തുന്നവര്‍ക്കോ പി ആര് പണിയിലൂടെ മുഖ്യമന്ത്രിയുടെ റേറ്റിംഗ് ഉയര്‍ത്തുന്നവര്‍ക്കോ ഇതിനു മറുപടിയില്ല..
പക്ഷേ, കൊറോണ സംബന്ധിച്ച കണക്കുകളും പ്രവാസികളുടെ മടക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യവും ഇതിന് മറുപടി പറയും.
ജനസാന്ദ്രതയുടെ കാര്യം പറഞ്ഞാല്‍ രാജ്യത്ത് എട്ടാം സ്ഥാനത്താണ് കേരളം(860). ഒന്‍പതാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശും(829) കേരളവും ഇക്കാര്യത്തില്‍ അടുത്തടുത്തു നില്ക്കും. ഒന്നാം സ്ഥാനത്ത് നില്കുന്ന ദല്‍ഹിയിലെ ജനസാന്ദ്രത (11,320) കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ പന്ത്രണ്ട് ഇരട്ടിയാണ്.പോണ്ടിച്ചേരിയും ബംഗാളും ബീഹാറും കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളാണ്.ഏഴ് യൂണിയന് ഭരണപ്രദേശം ഉള്‍പ്പെടെ 36 സംസ്ഥാനങ്ങള്‍ ഉള്ള രാജ്യത്ത് വലുപ്പത്തില്‍ 21 -ാംസ്ഥാനവും ജനസംഖ്യയില്‍ 13 -ാം സ്ഥാനവുമാണ് കേരളത്തിന്. 2011 ലെ സെന്‍സസ് പ്രകാരമുള്ള ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ചാണ് കൊറോണ യില്‍ കേരള മാതൃക എന്ന തള്ളല്‍.
കോവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ 17-ാം സ്ഥാനത്താണ് കേരളം. പഞ്ചാബ്, ഹരിയാന, ജമ്മൂകാശ്മീര്‍, ദല്‍ഹി സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തേക്കാള്‍ ജനസംഖ്യകുറഞ്ഞിട്ടും രോഗികള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍.
മെയ് 20 വരെ ആകെ 25.12 ലക്ഷം കൊറോണ പരിശോധന നടന്നപ്പോള്‍ കേരളത്തില്‍ അരലക്ഷം( 46,958) പരിശോധന പോലും നടന്നില്ല എന്നതും കാണണം. മെയ് 20 ന് ഒറ്റ ദിവസം മാത്രം രാജ്യത്ത് 1,08,121 പരിശോധന നടന്നു. കേരളത്തില്‍ അന്ന് പരിശോധിച്ചത് വെറും 1558 പേരെ. തമിഴ്നാട്ടില്‍ മൂന്നര ലക്ഷത്തിലധികവും മഹാരാഷ്ടയില്‍ മൂന്നു ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തിയപ്പോളാണ് ആരോഗ്യ രംഗത്ത് മാതൃക എന്നു പറയുന്ന കേരളത്തിന്റെ അരലക്ഷത്തില്‍ താഴെയുള്ള പരിശോധന.
ആഡ്രാപ്രദേശ്(2,58,533),രാജസ്ഥാന്(254,533),ഉത്തരപ്രദേശ്(182,184),കര്‍ണാടക(158,599),ഗുജറാത്ത്(154,674) സംസ്ഥാനങ്ങളൊക്കെ ഒന്നരലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തികഴിഞ്ഞു.
കേരളത്തില്‍ രോഗികളുടെ എണ്ണം കുറവാണെന്നു കാട്ടി മേനി പറയാന്‍ വേണ്ടിയാണ് പരിശോധനകള്‍ കുറച്ചത്. പ്രവാസികളുടെ വരവോടെ ഇത് ഏറെക്കുറെ പൊളിയുകയാണ്. പ്രവാസികളെ നിര്‍ബന്ധമായും പരിശോധിക്കേണ്ടി വരുന്നു. രോഗം കണ്ടെത്തുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ വ്യാപക പരിശോധന നടത്തിയാല്‍ കേരളത്തിലെ രോഗികള്‍ ആയിരത്തിനു താഴെ എന്നത് പതിനായിരത്തിനു മേല്‍ ഉണ്ടാകും എന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: