മട്ടാഞ്ചേരി: ലോക്ക് ഡൗണില്‍ 50 ദിവസം പിന്നിടുമ്പോള്‍ വല്ലാര്‍പാടം ട്രാന്ഷിപ്പ്മെന്റ്് ടെര്‍മിനലിലെത്തിയത് അമ്പതിനായിരം കണ്ടെയ്നറുകള്‍. മാര്‍ച്ച് 22 മുതല്‍ മെയ് 10 വരെയുള്ള കാലയളവിലാണിത്. അമ്പത്തരണ്ടോളം ചരക്കുകപ്പലുകളാണ് കൊച്ചി കണ്ടെയ്നര്‍ ടെര്‍മിനലിലെത്തിയത്.
ആരോഗ്യമേഖലയിലേയ്ക്കുള്ള ഉപകരണങ്ങള്‍, രാസവസ്തുക്കള്‍, മരുന്നുകള്‍, ധാന്യങ്ങള്‍, അരി, ഫലങ്ങളുമടങ്ങിയവയാണ് ഇറക്കുമതിയില്‍ ഏറെയും. ബെംഗലൂരു, കോയമ്പത്തുര്, ചൈന്നൈ കണ്ടെയ്നര്‍ ഫ്രൈയ്റ്റ് സ്റ്റേഷനുകളില്‍ നിന്നുള്ള ചരക്കു കണ്ടെയ്നറുകളാണിവ. തീവണ്ടി മാര്‍ഗ്ഗമാണിവ വല്ലാര്‍പാടം ടെര്‍മിനലിലേയ്ക്ക് കൊണ്ടുവന്നതും നീക്കിയതും. ഈ കാലയളവില്‍ തുറമുഖത്തും വല്ലാര്‍പാടം ടെര്മിനലിലുമെത്തുന്ന കപ്പല്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് കോറോണാ വൈറസ് പരിശോധനയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘവും പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: