കൊച്ചി: ജില്ലയിലെ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം നുവാല്‍സ് കോളേജ് ഹോസ്റ്റലിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്കാണ് ഭക്ഷണം വൈകി നല്‍കിയത്. രാവിലെയുള്ള ഭക്ഷണം 10.30ക്ക് ശേഷമാണ് ലഭിക്കുന്നതെന്ന് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ പറഞ്ഞു. അതുപോലെ ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം വൈകിയാണ് എത്തുന്നത്. പലര്‍ക്കും വിശപ്പടക്കാനുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: