ന്യൂദല്‍ഹി: രാജ്യവ്യാപക ലോക്ക്ഡൗണ്‍ നടത്തി കൊറോണ വൈറസില്‍ നിന്നു പൊതു ജനങ്ങളെ സംരക്ഷിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങളുമായി വയനാട് എംപി രാഹുല്‍ ഗാന്ധി.
ലോക്ക്ഡൗണ്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും ഇന്ത്യയ്ക്ക് തിരിച്ചടിയാണ് ഉണ്ടായതെന്നുമാണ് രാഹുല്‍ പറയുന്നത്. 22 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ഒരു ഗുണവും ഉണ്ടായില്ല. വൈറസ് ബാധ വര്‍ധിക്കുകയാണ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമൂലം ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നും അദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെയും ചെറുകിട – ഇടത്തരം വ്യവസായ മേഖലയില്‍ പണിയെടുക്കുന്നവരെയും സഹായിക്കാനും അവര്‍ക്ക് റേഷന്‍ അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണ്‍ വിപരീത ഫലമുണ്ടാക്കുമെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍, ഇവര്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിച്ച കാര്യം ഒളിച്ചുവെച്ചാണ് വ്യാജ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സ്വീകാര്യമല്ല. ജനങ്ങള്‍ക്ക് വായ്പകളല്ല, സാമ്പത്തിക സഹായമാണ് വേണ്ടത്. പാര്‍ട്ടികളുടെ നിലപാട് വ്യക്തമാക്കുന്നതിന് പകരം രാജ്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നും രാഹുല്‍ പറയുന്നു. ഇതിനെതിരെ സമരം ചെയ്യണമെന്നും അദേഹം യോഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: