Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്; ബഹിരാകാശ സഞ്ചാരികളെ വഹിക്കാനൊരുങ്ങി ഫാല്‍ക്കണ്‍ 9 റോക്കറ്റ്

ഐഎസ്ആര്‍ഒയ്‌ക്കു പുറമേ സ്വകാര്യ സംരംഭകര്‍ക്കും ബഹിരാകാശ മേഖല കേന്ദ്ര സര്‍ക്കാര്‍ തുറന്നു നല്‍കിയതിനെതിരെ വലിയ വിമര്‍ശനം ഉയരുന്ന സമയത്താണ് അമേരിക്കയില്‍ നാസയ്‌ക്കൊപ്പം സ്‌പേസ് എക്‌സും ഈ രംഗത്ത് കുതിച്ചുയരുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 22, 2020, 04:35 pm IST
in Technology

ന്യൂയോര്‍ക്ക്: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് അമേരിക്കയിലെ സ്വകാര്യ സ്ഥാപനമായ സ്‌പേസ് എക്‌സ്. എലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് ആദ്യമായി ശൂന്യാകാശത്തേക്ക് യാത്രികരെ അയയ്‌ക്കുന്നു.  

ഐഎസ്ആര്‍ഒയ്‌ക്കു പുറമേ സ്വകാര്യ സംരംഭകര്‍ക്കും ബഹിരാകാശ മേഖല കേന്ദ്ര സര്‍ക്കാര്‍ തുറന്നു നല്‍കിയതിനെതിരെ വലിയ വിമര്‍ശനം ഉയരുന്ന സമയത്താണ് അമേരിക്കയില്‍ നാസയ്‌ക്കൊപ്പം സ്‌പേസ് എക്‌സും ഈ രംഗത്ത് കുതിച്ചുയരുന്നത്.  

മെയ് 27ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ്, ക്രൂ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ എന്ന പേടകവുമായി വിക്ഷേപിക്കും. ശൂന്യാകാശത്ത്  ഭ്രമണം  ചെയ്യുന്ന അന്താരാഷ്‌ട്ര ബഹിരാകാശ സ്‌റ്റേഷനിലേക്കാണ് യാത്ര. ബോബ് ബെന്‍കന്‍, ഡഗ് ഹര്‍ളി എന്നിവരാണ് ഇതിലുള്ള ബഹിരാകാശ യാത്രികര്‍.  

ഡെമോ രണ്ട്

ക്രൂ ഡ്രാഗണ്‍ ക്യാപ്‌സൂളിന്റെ പേര് ഡെമോ രണ്ട്. ഡെമോ ഒന്ന് ആളില്ലാതെയാണ് 2019ല്‍ ബഹിരാകാശത്തേക്ക് അയച്ചത്. ഏഴു പേരെ വരെ ബഹിരാകാശത്തേക്ക് അയക്കാന്‍ കഴിയുന്ന ഡെമോ രണ്ട് പത്തു തവണ ഉപയോഗിക്കാം. അതിനു ശേഷം പുതുക്കിയും ഉപയോഗിക്കാം. അന്താരാഷ്‌ട്ര സ്‌റ്റേഷനില്‍ ഡോക്ക് ചെയ്ത് രണ്ടു യാത്രികരയെും അവിടെയിറക്കും. അതിനു ശേഷം മടങ്ങുന്ന ഡെമോ രണ്ട് അതിലുറപ്പിച്ച റോക്കറ്റുകളുടെ സഹായത്തോടെയാണ് താഴേക്ക് കുതിക്കുക. ഗതിവേഗം കുറച്ച് പിന്നെ പാരാഷൂട്ടുകളുടെ സഹായത്തോടെ ഭൂമിയിലേക്ക് അടുക്കും. സ്വന്തം കാലുകളിലാകും ഡെമോ രണ്ട് ഭൂമിയില്‍ ലാന്‍ഡ് ചെയ്യുക.

2011ല്‍ സ്‌പേസ് ഷട്ടില്‍ പരിപാടി ഉപേക്ഷിച്ച ശേഷം അമേരിക്ക ഇത്തരമൊരു ദൗത്യം ഏറ്റെടുത്തിട്ടില്ല. വിക്ഷേപണം ഡിസ്‌കവറി ആന്‍ഡ് സയന്‍സ് ചാനല്‍ സംപ്രേഷണം ചെയ്യും. രാവിലെ 11ന് കേപ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ കൂറ്റന്‍ റോക്കറ്റ് കുതിച്ചുയരുന്നത് മഹാമേളയാക്കിമാറ്റിയിരിക്കുകയാണ്. കാതി പെറി അടക്കമുള്ള ഗായകരും യൂ ട്യൂബര്‍ മാര്‍ക് റോബറും അടക്കമുള്ളവന്‍ പങ്കെടുക്കും. മുന്‍ ആസ്‌ട്രോനോട്ടുകളും നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്‌റ്റൈനും  പദ്ധതിക്കാര്യം വിശദമായി അവതരിപ്പിക്കും. അന്താരാഷ്‌ട്ര ബഹിരാകാശ സ്‌റ്റേഷനിലുള്ള ആസ്‌ട്രോനോട്ട് ക്രിസ് കാസിദിയുമായി ഈ സമയം അഭിമുഖവും സംപ്രേഷണം ചെയ്യും.സ്‌പേസ് എക്‌സിനെപ്പറ്റിയുള്ള രണ്ടു മണിക്കൂര്‍ ഫീച്ചറും പ്രദര്‍ശിപ്പിക്കും.

നാസയും സ്‌പേസ് എക്‌സും

ലോകത്തെ ഏറ്റവും ശക്തവും സമ്പന്നവും കാര്യപ്രാപ്തിയുമുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് അമേരിയുടെ നാസ. നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ എന്നാണ് മുഴുവന്‍ പേര്. ഈ ഏജന്‍സി പ്രൗഢിയോടെ നിലകൊള്ളുമ്പോള്‍ തന്നെയാണ് അവര്‍ ഈ രംഗത്തേക്ക് സ്വകാര്യ മേഖലയേയും അനുവദിച്ചത്. ബഹിരാകാശ ഗവേഷണങ്ങളും പരീക്ഷണങ്ങളും കൂടുതല്‍ ശക്തമാകുമെന്നു കണ്ടാണ് ഇതിന് അനുമതി നല്‍കിയത്.  

2002ലാണ് എലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ് തുടങ്ങിയത്. റോക്കറ്റുകളും പേടകങ്ങളും നിര്‍മിക്കുകയും ബഹിരാകാശ ഗവേഷണം നടത്തുകയുമാണ് പ്രധാന ദൗത്യം. ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാക്കുക. അവിടേക്ക് പോകുന്നതിനുള്ള ചെലവ് കുത്തനെ കുറയ്‌ക്കുക എന്നിവയാണ് ഇവരുടെ പ്രധാനലക്ഷ്യം.

ഫാല്‍ക്കണ്‍ 9 റോക്കറ്റ്

സ്‌പേസ് എക്‌സ് രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച രണ്ടു ഘട്ടമുള്ള കൂറ്റന്‍ റോക്കറ്റാണ് ഫാല്‍ക്കണ്‍ 9. ക്രയോജനിക് (അതിശീത യന്ത്രം) എഞ്ചിനാണ് ഇതില്‍. ഭൂമിയോട് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് 22,800 കിലോ ഭാരവും ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ 8300 കിലോഭാരവും എത്തിക്കാന്‍ കഴിയും. നാസയുമായി പൂര്‍ണതോതില്‍ സഹകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിനകം പലതവണ അവരുടെ റോക്കറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്.

Tags: നാസISROലോണ്‍ മസ്‌ക്ക്സ്‌പേസ് എക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

India

എസ്എല്‍സിയില്‍ പ്രത്യേക റെയില്‍ ട്രാക്ക് നിര്‍മിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് (ഇടത്ത്) പിഎസ് എല്‍വിയ്ക്ക് വേണ്ടിയുള്ള ഒരുക്കം (വലത്ത്)
India

ഇന്ത്യ തളരില്ല, രണ്ട് പിഎസ് എല്‍വികള്‍ പരാജയപ്പെട്ടാലും അടുത്ത പിഎസ്എല്‍വി വിക്ഷേപണം ജൂണില്‍; പരാജയം അന്വേഷിക്കാന്‍ ബാഹ്യഏജന്‍സിയും

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുനീക്കം വരെ പകര്‍ത്തുന്ന പ്രതിരോധ ഉപഗ്രഹം ‘അന്വേഷ’യെ ഇല്ലാതാക്കാന്‍ പിഎസ്എല്‍വിയെ അട്ടിമറിച്ചത് കേരളത്തിലോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.