വടകര: വൃത്തിഹീനമായ നിലയില്‍ വില്പന നടത്തിയ രണ്ട് ബീഫ് സ്റ്റാളുകള്‍ അടപ്പിച്ചു. വടകര മാര്‍ക്കറ്റിലെ മിനര്‍വ ബീഫ് സ്റ്റാള്‍, ബോഡികെയര്‍ ബീഫ് സ്റ്റാള്‍ എന്നിവയാണ് ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ കോവിഡ്-19 പാന്‍ഡെമിക് സ്പെഷ്യല്‍ സ്ക്വാഡും താലൂക്ക് സപ്ലൈ ഓഫീസിലെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ അടപ്പിച്ചത്.
സ്റ്റാളിനകത്ത് മാംസവും മാംസാവശിഷ്ടങ്ങളും വൃത്തിഹീനമായ തറയില്‍ അടുത്തടുത്തായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. കൂടാതെ ചുമരുകളില്‍ രക്തം പുരണ്ട് തീര്‍ത്തും വൃത്തിഹീനമായിരുന്നു. രണ്ട് ബീഫ് സ്റ്റാളുകള്‍ക്കും മുന്‍സിപ്പല്‍ ലൈസന്സുകളടക്കം ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ല. പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ബീഫ് സ്റ്റാളുകളും അടപ്പിക്കുകയായിരുന്നു.
വടകര മാക്കൂല്‍ പീടികയിലുള്ള കടത്തനാട് ചിക്കന്‍ സ്റ്റാളില്‍ വടകര ടൗണിലേതിനേക്കാള്‍ 20 രൂപയോളം അധികവില ഈടാക്കുന്നതായി കണ്ടെത്തി. പരിശോധനയില്‍ കട പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ലൈസന്‍സുകളൊന്നും ഹാജരാക്കാത്തതിനാല്‍ കട താല്കാലികമായി അടപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: