Categories: Entertainment

ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജും സംഘവും തിരിച്ചെത്തി; ആരോഗ്യ വകുപ്പ് നിര്‍ദ്ദേശ പ്രകാരം ഇനി 14 ദിവസം ക്വാറന്റൈനില്‍

Published by

കൊച്ചി : ലോക്ഡൗണ്‍മൂലം ജോര്‍ദാനില്‍ കുടുങ്ങിപ്പോയ നടന്‍ പൃഥ്വിരാജും സംഘവും നാട്ടില്‍ തിരിച്ചെത്തി. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ എത്തിയ ഷൂട്ടിങ് പുരോഗമിക്കവേയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കാതെ വരികയായിരുന്നു.  

സംവിധായകന്‍ ബ്ലെസി അടക്കം 58 പേരാണ് സംഘത്തിലുള്ളത്. അമ്മാനില്‍ നിന്ന് ദല്‍ഹിയിലെത്തിയ ശേഷമാണ് ഇവര്‍ കൊച്ചിയിലേക്ക് തീരിച്ചത്. പൃഥ്വിരാജും സംഘവും ഉള്‍പ്പെടെ ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ വിമാനം ദല്‍ഹിയിലേക്ക് പുറപ്പെട്ടത്. ദല്‍ഹിയില്‍ നിന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്.  

കൊച്ചിയിലെത്തിയ പൃഥ്വിരാജ് അടക്കമുള്ള യാത്രക്കാര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ക്വാറന്റൈനില്‍ കഴിയണം. 187 പേരാണ് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചത്.  

ലോക്ഡൗണ്‍ മൂലം സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും രണ്ട് മാസത്തിലേറെയായി പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ ആയിരുന്നു. പിന്നീട്  കര്‍ഫ്യൂ ഇളവ് നല്‍കിയതോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് സംഘം മടങ്ങുന്നത്. മകന്‍ തിരിച്ചു വരുന്നതില്‍ പൃഥ്വിയുടെ അമ്മയും അഭിനേത്രിയുമായി മല്ലിക സുകുമാരന്‍ സന്തോഷം അറിയിച്ചു.

ഫോര്‍ട്ട്കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്‍റൈന്‍ സെന്‍ററിലേക്കാണ് പൃഥ്വിയും സംഘവും മാറിയത്, ​കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ പൃഥ്വിരാജ് സ്വയം വാഹനം ഓടിച്ചാണ് ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് പോയത്. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക