തിരുവനന്തപുരം: സംസ്ഥാനം കൊറോണ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോഴും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊറോണ രോഗികള്‍ ഉണ്ടെന്നത് ആശങ്ക ഉളവാക്കുന്നു. സംസ്ഥാനത്ത് 177 കൊറോണ രോഗികളാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്.
ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികള്‍ ഉള്ള ജില്ല മലപ്പുറവും ഏറ്റവും കുറവ് ഇടുക്കിയുമാണ്. മലപ്പുറത്ത് 35 പേരാണ് വൈറസ് ബാധിതര്‍. പാലക്കാടും കണ്ണൂരും 21 രോഗികളാണ് ഉള്ളത്. കാസര്‍കോട് 15, കോഴിക്കോട് 14, തൃശ്ശൂര്‍ 13, വയനാട് 11, എറണാകുളം, തിരുവനന്തപുരം ഒമ്പത്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ഏഴ്, കൊല്ലം ആറ്, ഇടുക്കി രണ്ട് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊറോണ രോഗികളുടെ കണക്ക്. ഇതില്‍ മറ്റു ജില്ലക്കാരും ചികിത്സയില്‍ ഉണ്ട്.
തിരുവനന്തപുരത്ത് രണ്ട് കൊല്ലം സ്വദേശികള്‍, കോട്ടയത് ഒരു തിരുവനന്തപുരം സ്വദേശിയും ചികിത്സയിലാണ്. എറണാകുളത്ത് കൊല്ലം 1, പാലക്കാട് 2, തൃശ്ശൂര്‍ 1, ഉത്തര്‍പ്രദേശ് സ്വദേശി ഒന്ന് എന്നിങ്ങനേയും ചികിത്സയിലാണ്. പാലക്കാട്ടില്‍ തൃശ്ശൂര്‍, മലപ്പുറം ഒന്നു വീതവും മലപ്പുറത്ത് ഒരു ആലപ്പുഴ സ്വദേശിയും ഉണ്ട്. കോഴിക്കോട്ടില്‍ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോരുത്തരും കണ്ണൂരില്‍ കാസര്‍കോടുള്ള മൂന്നു പേരും ചികിത്സയില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: