പോത്തന്‍കോട്: ലോക്ഡൗണ്‍ കാരണം ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന വിവാഹം മാറ്റിവെച്ചു. ലോക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് വീട്ടില്‍വച്ച് വിവാഹിതരായ നവദമ്പതികള്‍ക്ക് ആശംസയുമായെത്തിയത് മംഗലപുരം പോലീസ്. മാര്‍ച്ച് 29ന് സഫാ ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന മംഗലപുരം സ്വദേശിയായ ശ്യാമും വര്‍ക്കല സ്വദേശിനിയായ അനഘയും തമ്മിലുള്ള വിവാഹം ലോക്ഡൗണായതു കൊണ്ട് മാറ്റിവയ്ക്കുകയും തിങ്കളാഴ്ച വധുവിന്റെ വീട്ടില്‍ വച്ചു വളരെ ലളിതമായ രീതിയില്‍ നടത്തുകയും ചെയ്തു.
തുടര്‍ന്ന് നവദമ്പതികള്‍ക്ക് മധുരം നല്കുവാനും ആശംസകള്‍ അറിയിക്കുവാനും മംഗലപുരം പോലീസ് തീരുമാനിച്ചു. ഇരുവരെയും സ്റ്റേഷനില്‍ വരുത്തി മംഗലപുരം സിഐ പി.ബി. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു മധുരം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ദമ്പതികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: