തിരുവനന്തപുരം: അപ്രതീക്ഷിതമായി ഉണ്ടായ കൊറോണ ബാധയ്ക്കിടയില്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി തസ്തികളിലേക്കുള്ള നിയമനം വൈകുന്നതിനെതിരെ സംസ്ഥാനത്തെ ലാസ്റ്റ് ഗ്രേഡ് മുതല്‍ സെക്രട്ടറിയേറ്റ് അസിസ്റ്ററ്റ് വരെയുള്ള റാങ്ക് ഹോള്‍ഡേഴ്സ് നടത്തിയ ഓണ്‍ലൈന്‍ സമരം വ്യത്യസ്തമായി. ഏകദേശം ഒരു ലക്ഷത്തോളം വരുന്ന റാങ്ക് ഹോള്‍ഡേഴ്സ് നവമാധ്യമങ്ങളായ ഫെയ്സ് ബുക്ക്, വാട്ട്സ് ആപ്പുള്‍, ഇന്റാഗ്രാം, ട്വിറ്റര്‍ എന്നിവ വഴി തങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ലോക് ഡൗണ്‍ കാരണം സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു സമരം സംഘടിപ്പിച്ചതെന്ന് സംഘാടകയായ ഫെഡറേഷന് ഓഫ് വേരിയസ് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് (ഫെറ) സംസ്ഥാന സെക്രട്ടറി വിനില്‍ അറിയിച്ചു.
കേരളത്തിലെ സാമ്പത്തികനില ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റുകള്‍ അടുത്ത ഒന്നര വര്‍ഷം വരെ കാലാവധി വര്‍ധിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എല്‍ഡിസി, എല്‍ജിഎസ്, സിവില്‍ പൊലീസ് ഓഫീസര്‍, എസ്സൈസ് ഓഫീസര്‍ തുടങ്ങി കൂടുതല്‍ പേര് പങ്കെടുക്കുന്ന പരീക്ഷയുടെ നോട്ടിഫിക്കേഷന്റെ അവസാന തിയതി നീട്ടിയതിനാല്‍ പുതിയ ഉേദ്യാഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുകയുമില്ലെന്നും ഇവര്‍ പറയുന്നു.
കൊറോണ പ്രതിരോധത്തിനായി ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികള്‍ ഒഴികെ ഈ ലോക്ക്ഡൗണ്‍ കാലത്ത് മറ്റൊരു തസ്തികയിലേക്കും കേരള പിഎസ്സി നിയമന ശുപാര്‍ശ അയച്ചിട്ടില്ല. ലോക്ക് ഡൗണ്‍ മൂലം പിഎസ്സി, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തപാല്‍ വകുപ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനം അവതാളത്തിലായതുകാരണം റിട്ടയര്‍മെന്റ്, വകുപ്പ് തല പരീക്ഷകളിലൂടെ സ്ഥാന കയറ്റം മൂലം ഉണ്ടാകുന്ന ഒഴിവുകള്‍ എന്നിവയെല്ലാം നിലച്ചിരിക്കുകയാണ്.
മിക്ക റാങ്ക് ലിസ്റ്റുകളില്‍ നിന്നും 10% ത്തില്‍ താഴെ നിയമനം മാത്രമേ നടന്നിട്ടുള്ളൂ. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ലിസ്റ്റുകളുടെ കാലാവധി നീട്ടിയില്ലെങ്കില്‍ പ്രത്യേക്ഷ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: