ഇല്ലിനോയ് : ഇല്ലിനോയ് സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി സംസ്ഥാന ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. ഇതുവരെ 100418 കൊവിഡ് കേസുകളും 4525 മരണവും സംഭവിച്ചതായും ഇവർ പറഞ്ഞു.
മെയ് 20 ബുധനാഴ്ച മാത്രം 2388 പുതിയ കേസുകളും 147 മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ളതായും അധികൃതർ അറിയിച്ചു. ഇല്ലിനോയ് ഹൗസിൽ ബുധനാഴ്ച ഇരു കക്ഷികളും ചേർന്ന് അംഗീകരിച്ച പ്രമേയത്തിൽ സഭാംഗങ്ങൾ ഉൾപ്പടെ എല്ലാവരും മൂക്കും വായും കവർ ചെയ്തു കൊണ്ടുള്ള മാസ്കുകൾ ധരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.

റിപ്പബ്ളിക്കൻ സ്റ്റേറ്റ് പ്രതിനിധി ഡാരൻ ബെയ്ലി മാസ്ക് ധരിക്കാത്തതിനാൽ ലജിസ്ലേറ്റീവ് സെഷനിൽ നിന്നും ഒഴിവാക്കുന്നതിന് സഭാ പ്രതിനിധികൾ വോട്ടിനിട്ടു തിരുമാനിച്ചു. ഇരുപത്തിയേഴിന് എതിരെ 87 വോട്ടുകൾക്കാണ് ബെയ്ലിയെ ഒഴിവാക്കുന്നതിനുള്ള പ്രമേയം പാസായത്.
ഇല്ലിനോയ് സംസ്ഥാനത്ത് പല നിയന്ത്രണങ്ങൾക്കും അയവ് വരുത്തിയതായി ഗവർണർ ജെ.സി.പ്രിറ്റ്സ്കർ അറിയിച്ചു.എല്ലാ സംസ്ഥാന പാർക്കുകളും മെയ് 29 ന് തുറക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. അതേ സമയം കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21029 പരിശോധനകളിൽ 11.4 ശതമാനം മാത്രമാണ് പോസിറ്റിവ് ആയത് .അസുഖം ആരംഭിച്ചതുമുതൽ 642 73 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത് ‘.
പ്രതികരിക്കാൻ ഇവിടെ എഴുതുക: