ന്യൂദല്‍ഹി: ആഗസ്ത് അവസാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തും. ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാലേ പര്യടനം സാധ്യമാകൂയെന്ന്് കിക്കറ്റ് ദക്ഷിണാഫ്രിക്ക ആക്ടിങ് ചീഫ് എക്സീക്യൂട്ടീവ് ജാക്വസ് ഫാള്‍ അറിയിച്ചു.
മൂന്ന് ടി 20 മത്സരങ്ങളാണ് പരമ്പരയിലുണ്ടാവുക. പര്യടനം സംബന്ധിച്ച് ഫെബ്രുവരിയില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഡയറക്ടര്‍ ഗ്രേയിം സ്മിത്തും ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് പര്യടനം സംബന്ധിച്ച അവസാന തീരുമാനമുണ്ടായത്.
പര്യടനവുമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. പര്യടനം മാറ്റിവയ്ക്കുകയോ വൈകുകയോ ചെയ്താലും കളിക്കാനെത്താമെന്ന് ഇന്ത്യ വ്യക്തമാക്കിയതായി ഫാള്‍ പറഞ്ഞു.
അതേസമയം ഇന്ത്യയുടെ ദക്ഷിണാഫ്രിക്ക പര്യടനം അത്ര എളുപ്പമായിരിക്കില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിസിസിഐ ഭാരവാഹി പറഞ്ഞു. സ്ഥിതിഗതികള്‍ അനുകൂലമായാല്‍ പര്യടനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2018ലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയത്. അന്ന് മൂന്ന് ടെസ്റ്റും ആറ് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളും കളിച്ചു. ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യ ഏകദിന പരമ്പരയും (5-1) ടി 20 പരമ്പരയും (2-1) സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: