ഒറ്റശേഖരമംഗലം: ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന മേല്‍ക്കൂര. മഴവെള്ളം അകത്തു വീഴാതിരിക്കാന്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് അവിടവിടെ മറച്ചിരിക്കുന്നു. മണ്‍ചുമര് മഴയില്‍ നനഞ്ഞ് അടര്‍ന്നുവീണ് തുടങ്ങിയ വീട്ടില്‍ രോഗികളായ നാലുപേര്‍ ജീവഭയം അടക്കി കഴിയുന്ന ദയനീയമായ കാഴ്ച. ആര്യങ്കോട് പഞ്ചായത്ത് മൈലച്ചല്‍ വാര്‍ഡിലാണ് അടച്ചുറപ്പുള്ള ഒരു വീടിനായി ബിപിഎല്‍ കുടുംബം വാര്‍ഡ് മെമ്പറുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും കനിവിനായി കാത്തിരിക്കുന്നത്.
മൈലച്ചല്‍ പ്ലാക്കോട് കിഴക്കതില്‍ വീട്ടില്‍ തങ്കപ്പന്‍ നായരും ഭാര്യ ചന്ദ്രികയും നിത്യരോഗികളാണ്. ചന്ദ്രിക തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിക്ക് പോകുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. തങ്കപ്പന്‍ നായര്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. ഭാര്യ ചന്ദ്രികയും നിത്യരോഗിയാണ്. ചന്ദ്രിക തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിക്ക് പോകുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. മകന്‍ പ്രശാന്ത് രണ്ടു വര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായ പരിക്കേറ്റ് കിടപ്പിലായി. ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. സുമനസുകളുടെ സഹായത്തിലാണ് ചികിത്സയ്‌ക്കും അന്നന്നുള്ള അന്നത്തിനും ഈ കുടുംബം വഴി കണ്ടെത്തുന്നത്. എത്രനാള്‍ ഈ നിലയില്‍ കഴിയാനാകുമെന്ന് അറിയില്ല. പ്രശാന്തിന്റെ 95 വയസ്സുള്ള മാനസിക രോഗിയായ മുത്തശ്ശിയടക്കം ഇടിഞ്ഞുവീഴാറായ ഈ വീട്ടിലാണ് താമസം.
വര്‍ഷങ്ങളായി ഭവനപദ്ധതി പ്രകാരം വീടു ലഭിക്കാനായി ഇവര്‍ ശ്രമം തുടങ്ങിയിട്ട്. ലിസ്റ്റില്‍ ആദ്യ അഞ്ചു പേരുകളില്‍ ഉണ്ടായിട്ടും തഴയപ്പെട്ടു. 2018ല്‍ തങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. 2020 മാര്‍ച്ചില്‍ മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി നല്‍കി. അതിനും മറുപടിയുണ്ടായില്ല. സ്ഥലം വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയിന്‍മേല്‍ നേരിട്ട് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് തയാറാക്കി ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ചെങ്കിലും ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചില്ല. ഭവനപദ്ധതി അശരണര്‍ക്ക് തുണയായെന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്ന കേരളത്തിലാണ് ആകെയുള്ള അഞ്ചു സെന്റില്‍ ഇടിഞ്ഞു വീഴാറായ കൂരയ്‌ക്കു കീഴില്‍ നിത്യരോഗികളായ നാലുപേര്‍ മരണം മുന്നില്‍കണ്ട് കഴിയുന്നത്. അര്‍ഹതയുണ്ടായിട്ടും കിടപ്പാടം ലഭിക്കാത്ത ഈ കുടുംബം വരാനിരിക്കുന്ന കാലവര്‍ഷത്തെ അതിജീവിക്കുമോയെന്നത് ചോദ്യമായി അവശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: