കോഴിക്കോട്: ട്രോളിംഗ് സമയങ്ങളില്‍ മത്സ്യതൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ മാറ്റി പതിനായിരം രൂപ ആശ്വാസധനം അനുവദിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ വിളിച്ചുചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ കോഴിക്കോട് നിന്ന് പങ്കെടുത്ത ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം പ്രതിനിധി കെ. രജനീഷ് ബാബുവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊറോണ ഭിഷണി തുടങ്ങുന്നതിന് മുമ്പേ ആറുമാസമായി ജോലിയില്ല. കൊറോണ വന്നപ്പോള്‍ നാലു മാസമായി പണിക്ക് പോവാനാകുന്നില്ല. ട്രോളിങ് നിരോധനം വരാന്‍ പോകുന്നു. ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ക്ക് പണിക്കു പോകാനുള്ള അനുമതി എത്രയും പെട്ടെന്ന് നല്‍കണമെന്നും മുപ്പത് പേര്‍ എന്നത് 40 ആക്കണമെന്നും യോഗത്തില്‍ അദ്ദേഹം അവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: