Categories: Cricket

ഇമ്രാന്‍ ഖാനെപ്പോലെ ആകണം: അസം

Published by

കറാച്ചി: ഇമ്രാന്‍ ഖാനെപ്പോലെ ആകണമെന്ന് പാക്കിസ്ഥാന്റെ പുതിയ ക്യാപ്റ്റന്‍ ബാബര്‍ അസം. കഴിഞ്ഞയാഴ്ചയാണ് അസമിനെ പാക് ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്.

പാക്കിസ്ഥാന് ലോകകപ്പ് സമ്മാനിച്ച ഇമ്രാന്‍ ഖാനെപ്പോലെ ആക്രമണാത്മക നായകനാകുകയാണ് തന്റെ ലക്ഷ്യം. പാക്കിസ്ഥാന്‍ ടീമിനെ നയിക്കുക എന്നത് ചില്ലറ കാര്യമല്ല. സീനിയര്‍ താരങ്ങളില്‍ നിന്ന് ഞാന്‍ പാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. പത്തൊമ്പതാം വയസുമുതല്‍ നായകനായുള്ള പരിചയവും തനിക്കുണ്ടെന്ന് ബാബര്‍ അസം പറഞ്ഞു.

സമ്പൂര്‍ണ ക്യാപ്റ്റനാകാന്‍ മാധ്യമങ്ങളോട് സുഗഗമായി സംവദിക്കണം. അതിനുവേണ്ടി ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ബാറ്റിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അസം വെളിപ്പെടുത്തി.

രാജ്യത്തെ നയിക്കുക എന്നത് അഭിമാനം തന്നെ. അതുകൊണ്ട് ക്യാപ്റ്റന്‍സി തനിക്കൊരു ഭാരമല്ല. ജൂലൈയിലെ ജംഗ്ലണ്ട് പര്യടനം അത്ര എളുപ്പമല്ല. കളിക്കാരുടെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാന പ്രശ്‌നം. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയാലേ ഇംഗ്ലണ്ട് പര്യടനം സാധ്യമാകൂയെന്ന് അസം വ്യക്തമാക്കി.

ഇംഗ്ലണ്ടുമായി ജൂലൈയില്‍ മൂന്ന് ടെസ്റ്റും മൂന്ന് പരിമിത ഓവര്‍ മത്സരങ്ങളും കളിക്കാമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞാഴ്ച സമ്മതിച്ചിരുന്നു

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by